Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിനായി പുറത്തിറങ്ങുന്നവർ ഫേസ് മാസ്കുകൾ ധരിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ രാജ്യത്താകമാനം മാസ്കുകൾക്ക് ദൗർലഭ്യമുണ്ട്. ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികൂടിയായ ബോളിവുഡ് നടി വിദ്യാബാലൻ. സാരി ബ്ലൗസ് പീസുകളും ഹെയർ ബാൻഡുകളും കൊണ്ട് താരം സ്വന്തം കൈകൊണ്ട് മാസ്കുകൾ നിർമ്മിക്കുന്ന വീഡിയോയാണ് സൈബർ മീഡിയയിൽ തരംഗമാകുന്നത്. ദുപ്പട്ട ആയിക്കൊള്ളട്ടെ, ബ്ലൗസ് പീസ് ആയിക്കൊള്ളട്ടെ, മറ്റേതൊരു തുണിയുമാകട്ടെ അതുപയോഗിച്ച് വളരെയെളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ മാസ്കുണ്ടാക്കാമെന്നാണ് താരം ഇന്ന് പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നത്. റബർ ബാന്റുകളോ  ഹെയർ ബാന്റുകളോ ഉപയോഗിച്ച് മാസ്കുകൾ മുഖവുമായി ബന്ധിക്കുന്നതോടെ നിങ്ങൾക്ക് ധൈര്യമായി പുറത്തിറങ്ങാമെന്ന് വിദ്യാബാലൻ ഉറപ്പ് നൽകുന്നു. നിങ്ങൾ എല്ലാവരും ഈ മാസ്ക്ക് ഉണ്ടാക്കി പരീക്ഷിക്കണമെന്നാണ് വിദ്യ ആരാധകരോട് ആവശ്യപ്പെടുന്നത്. 

Readers Comment

Add a Comment