Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,farah khan,designer,staff,gets,covid19,positive,i2inews

നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യ സൂസന്നെ ഖാന്റെ സഹോദരി ഫറ ഖാൻ അലിയുടെ കുടുംബം  കൊവിഡ് 19 പ്രതിസന്ധിയിൽ. ഒരു സ്റ്റാഫിന് കൊറോണ സ്ഥിരീകരിച്ചതായും തങ്ങൾ  പ്രതിസന്ധിയിലാണെന്നുമാണ് ഫറ പറയുന്നത്. ഇക്കാര്യം ട്വിറ്ററിലൂടൊണ് ഫറ ഖാൻ അലി വെളിപ്പെടുത്തിയിരിക്കുന്നത്.കൊവിഡ് വാർത്തകൾ വൈറസിനേക്കാൾ വേഗത്തിൽ പടരുകയാണ്. എന്റെ വീട്ടിലെ ഒരു സ്റ്റാഫിന് ഇന്ന് കൊറോണ  പോസിറ്റീവായി. അതിനാൽ അവനെ മറ്റു സൗകര്യങ്ങളിലേക്ക് മാറ്റുകയാണ്. വീട്ടിലുള്ള എല്ലാവരും ഇന്ന് ടെസ്റ്റിന് തയ്യാറാവുകയും ക്വാറന്റിനിലിരിക്കുകയും ചെയ്യും.  സുരക്ഷിതരും ശക്തരുമായിരിക്കുക . ഈ സമയവും കടന്നുപോകും എന്നാണ് ഫറയുടെ ട്വീറ്റ് . 

അതേസമയം രാജ്യത്ത് കൊറേണ വ്യാപനത്തിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മക്കൾക്ക് വേണ്ടി സൂസന്നെ ഹൃത്വിക് റോഷന്റെ വസതിയിൽ എത്തിയിരുന്നു. നടൻ തന്നെയാണ് മുൻ ഭാര്യ വീട്ടിൽ എത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത് . തന്റെ വീട്ടിനുള്ളിലെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത് . ലോകം മുഴുവൻ മനുഷ്യത്വത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം . അവരെ ചേർത്ത് നിർത്തണം . അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തിൽ . അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിർത്താം . ഇതെന്റെ മുൻഭാര്യ സുസന്നെ , ഞങ്ങളുടെ കുഞ്ഞുങ്ങളിൽ നിന്നും മാറി നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ സ്വമേധയാ അവളുടെ വീട്ടിൽ നിന്നും എനിക്കൊപ്പം വന്നു . ഹൃത്വിക് കുറിച്ചു . രണ്ടായിരത്തിലായിരുന്നു ഹൃത്വിക് റോഷൻ സുസന്നെ വിവാഹം കഴിച്ചത് .  2014 ൽ ഇവർ വിവാഹ മോചിതരാവുകയും ചെയ്തു.

Readers Comment

Add a Comment