Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:14 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pritviraj

എത്ര വലിയ താരമായാലും ഓണം, വിഷു പോലുള്ള വിശേഷ ദിവസങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കണം എന്നാകും എല്ലാവരുടെയും ആഗ്രഹം. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ അകപ്പെട്ടുപോയ പ്രിത്വിരാജിനും വിഷു ദിനത്തിൽ സ്വന്തം കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നാണ് താരം തന്നെ ഒരു ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പറയുന്നത്. കൊറോണ ഭീതിയുടെ കാലത്ത് അന്യനാട്ടിൽ അകപ്പെട്ട് പോയ താരം ഭാര്യ സുപ്രിയുമൊത്തുള്ള കഴിഞ്ഞ വർഷത്തെ വിഷു ദിനത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എത്രമാത്രം താൻ കുടുംബത്തെ മിസ് ചെയ്യുന്നുവെന്ന് കുറിച്ചത്. കഴിഞ്ഞ വിഷുവിന് ഞങ്ങൾ ഒരു അടിപൊളി സദ്യ കഴിച്ചെന്നും അത് വളരെ സന്തോഷമുള്ള ദിനമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഭൂരിഭാഗം പേരെയും പോലെ  ഞാനും കുടുംബത്തിൽ നിന്ന് ഈ മഹാമാരിക്കാലത്ത് ആയിരമായിരം മൈലുകൾ അകലത്താണെന്നും കോവിഡ് ഭീതി എത്രയും വേഗം ഒഴിയാൻ പ്രാർത്ഥിക്കുന്നതായും പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Readers Comment

Add a Comment