Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,fefka,general secratary,donation,covid19,i2inews

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം  പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ ദിവസ വേതനക്കാർക്ക് സഹായമെത്തിക്കാൻ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടന ആയ ഫെഫ്കയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ അഭിനന്ദിച്ച് അമിതാബ് ബച്ചൻ . ഫെഫ്ക്ക ദേശീയ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ദിവസ വേതനക്കാർക്ക് സാമ്പത്തിക സഹായമൊരുക്കാനുള്ള ആലോചന സമയോചിതമായിരുന്നുവെന്നും ബച്ചൻ അഭിനന്ദന കത്തിൽ പറയുന്നു . തൊഴിലാളികളുടെ ലോക്ക് ഡൗൺ കാലത്ത പ്രതിസന്ധിയെ മറികടക്കാൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നന്ദിയുണ്ടെന്നും ബി ഉണ്ണിക്കഷ്ണന് അയച്ച കത്തിൽ താരം പറയുന്നു .

ലോക്ക്ഡൗൺ കാലത്ത് അമിതാബ് ബച്ചൻ , രജനികാന്ത് , ചിരഞ്ജീവി , മമ്മൂട്ടി , മോഹൻലാൽ , അലിയാ ഭട്ട് , രൺബീർ കപൂർ എന്നിവരെ ഉൾപ്പെടുത്തി ഫാമിലി എന്ന ഹ്രസ്വചിത്രം പുറത്തുവന്നിരുന്നു . സംപ്രേഷണ തുകയും സ്പോൺസർ ഷിപ്പ് തുകയും ഫെഫ്ക്കയ്ക്ക് കീഴിലുള്ള രാജ്യത്തെ ചലച്ചിത്ര തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലത്ത് സമാശ്വാസ തുകയായി വിതരണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ ഹ്രസ്വചിത്രം . ഫെഫ്ക്ക പ്രാദേശികമായി നടപ്പാക്കാൻ ആലോചിച്ചിരുന്ന പദ്ധതി ഫെഫ്കയ്ക്ക് കീഴിൽ ദേശീയ തലത്തിൽ നടപ്പാക്കുകയായിരുന്നുവെന്ന് ബി ഉണ്ണിക്കഷ്ണൻ പറഞ്ഞിരുന്നു . 

ദിവസ വേതന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സമഗ്ര പാക്കേജ് വിശദീകരിച്ച് ഫെഫ്ക്ക ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണിക്കഷ്ണൻ അമിതാബ് ബച്ചന് കത്തയച്ചിരുന്നു . ഇതിന്റെ തുടർച്ചയായാണ് ഫാമിലി എന്ന ഷോർട്ട് ഫിലിം പിറന്നത് . കേരളത്തിലെ സിനിമാ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാനായി ഫെഫ്ക കരുതൽ നിധി സമാഹരിച്ചിരുന്നു . .

Readers Comment

Add a Comment