Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:20 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ഡൗണിനെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ. മിനിമം തുക ഒഴിവാക്കേണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഫിലിം ചേംബർ കത്തയച്ചു. ലോക്ക് ഡൗണിനു മുന്‍പ് മാര്‍ച്ച് 10നാണ് തീയേറ്ററുകള്‍ അടച്ചത്. ഒരുമാസം പൂർത്തിയാകുമ്പോൾ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായും കത്തിൽ സൂചിപ്പിക്കുന്നു. വൈദ്യുതിയുടെ മാര്‍ച്ച് മാസത്തെ ബില്‍ മിക്ക  തീയേറ്ററുകളിലും ലഭിച്ചു കഴിഞ്ഞു. തുക അടയ്ക്കേണ്ട അവസാന തിയ്യതിയില്‍ ഇളവ് അനുവദിച്ചു കിട്ടണമെന്നും കത്തിൽ  ആവശ്യപ്പെടുന്നുണ്ട്. രാത്രിയില്‍ സുരക്ഷയ്ക്ക് ആവശ്യമായ ലൈറ്റുകള്‍, ഡിജിറ്റല്‍ സിനിമാ പ്രൊജക്ടറുകള്‍, യുപിഎസുകള്‍ എന്നിവയ്ക്ക് ചിലവ് വരുന്ന വൈദ്യുതി യൂണിറ്റ് ഉള്‍പ്പെടെ ഒരു തീയേറ്ററിന് ദിനം പ്രതി പത്തു യുണിറ്റില്‍ താഴെ മാത്രമാണ് വൈദ്യുതി ഉപയോഗം. അപ്പോഴും മിനിമം തുകയ്ക്ക് മാറ്റം വരുന്നില്ല. ലോക്ക് ഡൗൺ കാലയളവിൽ ഫിക്സഡ് ചാര്‍ജ്ജ് കൂടി കൂട്ടുമ്പോള്‍ ലക്ഷക്കണക്കിനു വരുന്ന തുകയുടെ നഷ്ടം സംഭവിക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്നും ഫിലിം ചേംബർ അയച്ച കത്തിൽ വ്യക്തമാക്കുന്നു. കൂടാതെ തീയേറ്ററുകൾ അടച്ച പശ്ചാത്തലത്തിൽ സിനിമാ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇളവ് ആവശ്യപ്പെട്ട് നേരിട്ട് കത്തെഴുതുന്നതെന്നും ഫിലിം ചേംബർ വ്യക്തമാക്കി.

Readers Comment

Add a Comment