Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
indrans

കോവിഡ് സാമൂഹ്യ വ്യാപനം തൊട്ടടുത്തെത്തുന്നതിന്റെ സൂചനകൾ ലഭിക്കുന്നതോടെ മാസ്ക്ക് ഒരു ആവിശ്യ വസ്തുവായി മാറിക്കഴിഞ്ഞു. മാസ്ക്ക് മറ്റുള്ളവരോട് കരുതലുള്ള ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒരു പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് പലയിടങ്ങളിലും മാസ്കുകൾക്ക് ദൗർലഭ്യമുണ്ട്. ലാളിത്യമുള്ള ഒരു നടനായി മലയാളി അടയാളപ്പെടുത്തുന്ന ഇന്ദ്രൻസ് അതിലളിതമായി ഫേസ് മാസ്‌ക്കുകൾ നിർമ്മിക്കാമെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്തതോടെ സംഭവം വൻ ഹിറ്റായി. വീടുകൾ കേന്ദ്രീകരിച്ചും മാസ്ക്ക് നിർമ്മാണം ശക്തിപ്പെടുത്താൻ ആലോചനകൾ നടക്കുന്ന ഈ വേളയിൽ താരത്തിന്റെ വീഡിയോ മലയാളികൾക്കാകെ ഒരു പുത്തൻ ഉണർവായി. നിങ്ങളാണ് യഥാർത്ഥ ഹീറോ എന്ന് ഇന്ദ്രൻസിന്റെ സൈബർ മീഡിയ ആകെ പുകഴ്ത്തി. 
ബ്രെക്ക് ദി ചെയ്ൻ പ്രചാരണത്തിന്റെ ഭാഗമായാണ് താരം ഇത്തരമൊരു വീഡിയോ ചെയ്യുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യൽ യൂണിറ്റിൽ തയ്യലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഫെയ്സ് മാസ്ക് എങ്ങനെ നിർമ്മിക്കാമെന്ന്  പഠിപ്പിച്ചുകൊടുക്കുന്ന വീഡിയോയാണ് വൈറലായത്.  തയ്യൽ മെഷീന് മുൻപിൽ ഇരുന്ന് മാസ്കുകൾ നിർമ്മിക്കുന്ന താരത്തിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്.   

Readers Comment

Add a Comment