Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വ്യത്യസ്ത രൂപഭാവ ശബ്ദഭംഗിയോടെ മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ നടൻ ശശി കലിംഗ അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാള സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച നടനാണ് ശശി കലിംഗ. ഏറെ നാളുകളായി ഇദ്ദേഹം കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
നാടകങ്ങളിലൂടെയാണ് ശശി കലിംഗ സിനിമയിൽ രംഗപ്രവേശം നടത്തുന്നത്. അഞ്ഞൂറോളം നാടകങ്ങളിൽ ശശി മികച്ച പ്രകടനം കാഴ്ചവെച്ചു. കോമഡിയോടൊപ്പം തന്നെ തനിക്ക് മികച്ച സ്വഭാവ നടനാകാമെന്നും നെഗറ്റീവ് റോളുകൾ നന്നായി കൈകാര്യം ചെയ്യാനാകുമെന്നും ഇദ്ദേഹം വളരെവേഗം തെളിയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. സംവിധായകൻ രഞ്ജിത്താണ് ഇദ്ദേഹത്തിന്റെ ശശി എന്ന വിളിപ്പേരിനോപ്പം കലിംഗ എന്ന നാടക ട്രൂപ്പിന്റെ പേരുകൂടി ചേർത്ത് ഈ നടന്റെ പേര് പരിഷ്‌ക്കരിച്ചത് .
രഞ്ജിത്തിന്റെ തന്നെ മറ്റൊരു ചിത്രമായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ മുതലായ ചിത്രങ്ങൾ ശശി കലിംഗയെ മലയാള സിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തി. അമർ അക്ബർ അന്തോണി, വെള്ളിമൂങ്ങ മുതലായ ചിത്രത്തിലെ ഹാസ്യ കഥാപാത്രങ്ങൾ ശശി അവിസ്മരണീയമാക്കി. പുതിയ കാലഘട്ടത്തിലെ ട്രോളുകളിലും മീമുകളിലും ഇതിനോടകംതന്നെ നിറസാന്നിധ്യമായി മാറിയിരുന്നു ശശി കലിംഗ.
22.55°C








