Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:07 pm
  • 9th August, 2026
  • Light Rain
28.61°C28.61°C
  • Humidity: 75 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,mammotty,supports,prime minister,statement,covid19,lightsup,today,i2inews

ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടൻ മമ്മൂട്ടി. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. ഇതിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ്  പ്രധാനമന്ത്രി വൈദ്യുതി വിളക്കുകൾ അണച്ച്, മൊബൈൽ, ടോർച്ച് എന്നിവ ഉപയോഗിച്ച് വീടിന്റെ വാതിൽപ്പടിയിലോ മട്ടുപ്പാവിലോ നിന്നു വെളിച്ചം തെളിക്കണമെന്ന്  ആഹ്വാനം ചെയ്തിരുന്നു. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ഇത്തരത്തിൽ വെളിച്ചം തെളിയിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് രാജ്യത്ത് ഉണ്ടായത്.

Readers Comment

Add a Comment