Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
meal

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഭക്ഷണം വിതരണം ചെയ്തു സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ. കൊച്ചി നഗരസഭാ പരിധിയിൽ കടത്തിണ്ണയിലായാലും ഫ്ലാറ്റുകളിലായാലും ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന ചിന്തയുമായാണ്  സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ  ഭക്ഷണം വിതരണം ചെയ്യുന്നത്.  
' കൊവിഡ് - 19 കൂട്ടായ്മ കിച്ചൻ ' എന്ന പേരിൽ നിർമ്മാതാക്കളായ ആന്റോ ജോസഫ് , മഹാ സുബൈർ , ആഷിഖ് ഉസ്മാൻ , മനു , നടൻ ജോജു ജോർജ് , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരാണ് കൂട്ടായ്മയുടെ പിന്നിലുള്ളവർ. ആവശ്യക്കാർക്ക് കൊച്ചി കോർപ്പറേഷൻ പരിധിയിൽ എവിടെയായാലും ഭക്ഷണം എത്തിക്കുകയാണ് രീതി .  ഉച്ചയ്ക്കും രാത്രിയിലും വിതരണം ഉണ്ടാകും. മാർച്ച് 27 നാണ്  ഭക്ഷണ വിതരണത്തിന് തുടക്കമിട്ടത്.  ആദ്യദിനം 250 , രണ്ടാം ദിനം 350 , മൂന്നാംദിനം 400 പേർക്കുവീതം ഭക്ഷണം വിതരണം ചെയ്തു . വ്യാഴാഴ്ച 1200 പേർക്കാണ് ഭക്ഷണം നൽകിയത് . നിർമ്മാതാവ് മഹാ സുബൈറിന്റെ തറവാട് വീട്ടിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത് .

Readers Comment

Add a Comment