Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,starwars,actor,covid19,dead,andrews jack,i2inews

കോവിഡ് 19 ബാധിച്ച് സ്റ്റാർ വാർസ് സിനിമയിലെ പ്രമുഖ നടൻ അമേരിക്കയിൽ അന്തരിച്ചു.  ആന്‍ഡ്രൂ ജാക്കാണ് കോവിഡ്  മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  മരണമടഞ്ഞത്. 76 വയസ്സായിരുന്നു. മരണവിവരം ആന്‍ഡ്രൂവിന്റെ ഭാര്യ ഗബ്രിയേല റോജേഴ്‌സാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. തികച്ചും ഏകാന്തനായി കഴിയാന്‍ എന്നും താല്‍പ്പര്യം കാണിച്ചിരുന്ന ആന്‍ഡ്രൂ തെംസ് നദി യിലെ ഒരു ഹൗസ്‌ബോട്ടിലാണ് താമസിച്ചിരുന്നതെന്നും മികച്ച ഒരു സംഭാഷണ പരിശീല കനായിരുന്നുവെന്നും സഹപ്രവര്‍ത്തകനായ മാക്കുളോഗ് അനുസ്മരിച്ചു. 

ലോക സിനിമകളിലെ മികച്ച ഹിറ്റുകളായ മെന്‍ ഇന്‍ ബ്ലാക്, തോര്‍-റാഗ്നാറോക്, ദ ലോഡ് ഓഫ് ദ റിംഗ്‌സ്, അവഞ്ചേഴ്‌സ് എന്നിവയിലും ആന്‍ഡ്രൂ അഭിനയിച്ചിരുന്നു.

Readers Comment

Add a Comment