Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
spadikam

തോമാച്ചായന്റെ മുണ്ട് പറിച്ചുള്ള അടി ഒന്ന് കണ്ടവരാരും പിന്നെ മറക്കില്ല എന്നൊരു ചൊല്ല് തന്നെയുണ്ട്. തോമാച്ചനും അപ്പൻ ചാക്കോ മാഷും പൊന്നമ്മച്ചിയും തുളസിയും ഒന്നും മലയാളിയ്ക്ക് സ്ക്രീനിലെ വെറും കഥാപാത്രങ്ങൾ അല്ല. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണെന്ന് പറയുമ്പോൾ ഒലക്ക എന്ന് തിരിച്ച് പറഞ്ഞു പോകുന്ന തരത്തിൽ, എ പ്ലസ് ബി ദി ഹോൾസ്ക്വയർ എന്ന് കേട്ടാൽ ബബബബ എന്ന് പറഞ്ഞു പോകുന്ന തരത്തിൽ  സ്പടികം എന്ന സിനിമ ഓരോ മലയാളിയുടെയും നെഞ്ചോടലിഞ്ഞ് ചേർന്നതാണ്. അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയതികവും ശക്തമായ തിരക്കഥയും പകരം വെയ്ക്കാനാകാത്ത സംവിധാനതികവും ചേർന്നപ്പോൾ സ്പടികം മലയാളത്തിലെ എക്കാലത്തെയും ഹിറ്റായി മാറി. ഈ വമ്പൻ ഹിറ്റ് ഇറങ്ങിയിട്ട് ഇന്നേക്ക് 25 വർഷം തികയുകയാണ്. 
അസാധാരണ പ്രതിഭയായ ഒരു തോമസ് ചാക്കോ തന്റെ കർക്കശക്കാരനായ അച്ഛന്റെ  ശാഠ്യങ്ങൾ സഹിക്കവയ്യാതെ തോമാ എന്ന അസാധാരണ തെമ്മാടി ആകുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. പല കഥകളിലും ആവർത്തിച്ച് കണ്ടിട്ടുള്ള പ്രമേയം ആണെങ്കിലും ഭദ്രന്റെ ട്രീറ്റ്മെന്റ് കഥയെ അവിസ്മരണീയമാക്കി. 1955 മാർച്ച് 30 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചാക്കോ മാഷായി തിലകനും ആട്‌ തോമയായി മോഹൻലാലും സ്‌ക്രീനിൽ ജീവിച്ചു. ഇവരെക്കൂടാതെ കെ പി എ സി ലളിത, രാജൻ പി ദേവ്, അശോകൻ, ഉർവശി, നെടുമുടി വേണു, ചിപ്പി, കരമന ജനാർദ്ദനൻ നായർ, സ്‌പടികം ജോർജ് , വി കെ ശ്രീരാമൻ സിൽക്ക് സ്മിത എന്നിവരും ചിത്രത്തിൽ തിളങ്ങി. വൻ വ്യാവസായിക ലാഭം നേടിയ ചിത്രത്തിലെ ഏഴിമല പൂഞ്ചോല, ഓർമ്മൾ ഓർമ്മകൾ എന്നീ ഗാനങ്ങളും വമ്പൻ ഹിറ്റായി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഇറങ്ങിയെക്കുമെന്നും ഇല്ലെന്നും രണ്ട് പക്ഷം നിലനിൽക്കുന്നുണ്ട്. 

Readers Comment

Add a Comment