Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:06 am
  • 19th April, 2024
  • Overcast Clouds
26.17°C26.17°C
  • Humidity: 93 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Parvai muniyamma

മുതിർന്ന നാടൻപാട്ട് കലാകാരിയും നടിയുമായ പാർവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ മധുരയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മൺ ശ്രുതി എന്ന ട്രൂപ്പിൽ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകൾ ശ്രദ്ധ നേടി. മുനിയമ്മയെ സിനിമകൾക്ക് പരിചയപെടുത്തിയത് സംഗീത സംവിധായകൻ വിദ്യാ സാഗറാണെങ്കിലും അതിനു മുൻപ് തന്നെ നിരവധി സംഗീത സംവിധായകർ അവരെ സമീപിച്ചിരുന്നു. മുത്തുവിനായി എ ആർ റഹ്‌മാനും മുനിയമ്മയെ വിളിച്ചിരുന്നു. 


വിക്രം നായകനായ ധൂൾ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചത്. മുനിയമ്മ പാടി അഭിനയിച്ച ധൂളിലെ ‘സിങ്കം പോലെ’ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൊരണൈ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കൈ, വീരം, പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി 35 ഓളം ചിത്രങ്ങളിൽ പാർവൈ മുനിയമ്മ അഭിനയിച്ചിട്ടുണ്ട്. 2012 ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചു.

Readers Comment

Add a Comment