Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:19 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,mohanlal,manju,donated,money,fefka,i2inews

കോവിഡ് ഭീതിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിലച്ചതോടെ പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സാങ്കേതികവിദഗ്ധരുടെ കൂട്ടായിമയായ  ഫെഫ്ക്ക മുന്നോട്ടു വച്ച പദ്ധതിയിലേക്ക് മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജു വാരിയർ അഞ്ചുലക്ഷം രൂപയും നല്‍കി. 

തെലുങ്ക് നടന്‍ അല്ലു അര്‍ജുനും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ''സിനിമയിലുള്ള ഒരുപാടുപേര്‍ ഈ ഘട്ടത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ'' എന്നും മഞ്ജുവാരിയര്‍ പറഞ്ഞു.

ഷൂട്ടിങ് നിലച്ച ചെറിയ ചിത്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്‌തിരുന്ന സാങ്കേതികപ്രവര്‍ത്തരെയും പദ്ധതിയില്‍പ്പെടുത്തും. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഫെഫ്ക്കയിലെ 19 സംഘടനാ ഭാരവാഹികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ അറിയിച്ചു. 

ദിവസവേതനക്കാരായ സിനിമാപ്രവര്‍ത്തകര്‍ക്ക് വരുംമാസങ്ങളില്‍ ആകും സാമ്പത്തികസഹായം നൽകുക.ഏകദേശം അയ്യായിരത്തോളംപേര്‍ക്ക് ആണ് ഇത് ഒരു വലിയതോതിൽ പ്രയോജനപ്പെടുക.കൊറോണ ശമിച്ചാലും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാന്‍ മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. 

Readers Comment

Add a Comment