Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
nimmy

പ്രശസ്ത ചലച്ചിത്ര താരം നിമ്മി അന്തരിച്ചു. 88 വയസായിരുന്നു. ജുഹുവിലെ സബർബൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ്‌ സംസ്‌ക്കാരം. ശ്വാസകോശ സംബന്ധ അസുഖകങ്ങൾക്കു പുറമെ നിമ്മിക്ക് ഓർമ്മ കുറവും തുടങ്ങിയിരുന്നു.

1950-60 കാലഘട്ടത്തിൽ തിളങ്ങിനിന്ന നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാനു എന്നാണ്. ബോളിവുഡ് താരം രാജ് കപൂറാണ് നിമ്മി എന്ന പേര് നൽകിയത്. 1949 ൽ പുറത്തിറങ്ങിയ ബർസാത് എന്ന ചിത്രത്തിലൂടെയാണ്  അരങ്ങേറ്റം കുറിച്ചത്.

രാജ് കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. 1952ൽ മെഹ്ബൂബ് ഖാൻ പ്രധാന വേഷത്തിലെത്തിയ ആൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
സാസ, മേരേ മെഹ്ബൂബ്, പൂജ കെ ഫൂൽ, ആകാശ്ദീപ്, ബസന്ത് ബഹർ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.1986 ൽ പുറത്തിറങ്ങിയ ലൗ ആന്റ് ​ഗോഡ് ആണ് അവസാന ചിത്രം. 2007 ൽ അന്തരിച്ച എഴുത്തുകാരൻ അലി റാസയാണ് ഭർത്താവ്.

Readers Comment

Add a Comment