Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,Indian singer,covid 19,positive,i2inews

ന്യു ഡൽഹി: ഇന്ത്യൻ ഗായിക കനികാ കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.ലക്‌നൗ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആണ്  പ്രവേശിപ്പിച്ചിരിക്കുന്നത്.ലണ്ടനിൽ നിന്നും വന്ന വിവരം കനിക അധികൃതരോട് മറച്ച് വെക്കുകയായിരുന്നു.തുടർന്ന്  ലക്‌നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ കനിക പങ്കെടുക്കുകയും ചെയ്‌തു.ഏകദേശം 100 കണക്കിന് ആൾകാർ എത്തിയ പരിപാടിയായിരുന്നു അത്.

ആ പാർട്ടിയിൽ താനും തന്റെ മകനും പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് രാജസ്ഥനാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെ ഫേസ്ബുക് പോസ്റ്റ് ഇട്ടു. ഇരുവരെയും ഉടൻ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

ലണ്ടനിൽ നിന്നും വന്ന വിവരം മറച്ചു വെച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവിതം ആപത്തിൽ ആക്കിയ കനികയുടെ മനസ്സ് ക്രൂരമാണെന്നും,ഒരു ഗായിക എന്ന നിലയിൽ ഇത് സമൂഹത്തിനോട് ചെയ്‌ത ദ്രോഹവും,തികച്ചും ലജ്ജാകരമായ പ്രവൃത്തിയാണെന്നും നിരവധി താരങ്ങൾ ഉൾപ്പടെ ആരാധകരും ട്വീറ്റ് ചെയ്‌തു .

2012ൽ ആണ് കനിക ബോളിവുഡിൽ അരങ്ങ് കുറിച്ചത്.ജുഗ്‌നി ജി എന്ന ഗാനം പ്രേക്ഷകർക്കിടയിൽ വളരെ ശ്രദ്ധനേടിയിരുന്നു.ബേബി ടോൾ,ചിട്ടിയാൻ കലയ്യാൻ എന്ന പാട്ടുകൾ ആണ് കനിയയുടെ മറ്റ് ഹിറ്റ് ഗാനങ്ങൾ.

 

Readers Comment

Add a Comment