Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,nirbhayacase,death penalty,tamanna,actress,responds,i2inews

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ഒടുവിൽ നീതി നടപ്പാക്കി എന്ന് തമന്ന ട്വിറ്ററിൽ കുറിച്ചു. #Nirbhayacase എന്ന ഹാഷ്ടാ​ഗോടെയാണ് താരം ട്വീറ്റ് ചെയ്‌തത്.

"നിർഭയകേസ് കുറ്റവാളികളെ വധിക്കുന്നു എന്ന അവിശ്വസനീയമായ വാർത്തയോടെ ദിവസം ആരംഭിക്കുന്നു. നീതി നടപ്പാക്കി," തമന്ന ഭാട്ടിയ ട്വിറ്ററിൽ കുറിച്ചു. തമന്നയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ  പ്രീതി സിന്‍റാ,റിതേഷ് ദേശ്‌മുഖ്,ശ്രദ്ധ കപൂർ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

2012 ഡിസംബർ 16ന് പാരാമെഡിക്കൽ വിദ്യാർത്ഥിയെ കൂട്ടബലാൽസംഘത്തിനിരയാക്കിയ പ്രതികളെ ഇന്ന് രാവിലെ 5:30ന് തീഹാർ ജയിലിൽ തൂക്കിലേറ്റി.എട്ടു വർഷത്തിനു ശേഷമാണ് നീതി എന്ന നിലയിൽ വധ ശിക്ഷ ഉറപ്പായത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവരെയാണ് രാവിലെ തൂക്കിലേറ്റിയത്.

Readers Comment

Add a Comment