Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,imtiaz khan,death,bollywood,i2inews

ബോളിവുഡ് നടനും സംവിധായകനുമായ ഇംതിയാസ് ഖാൻ അന്തരിച്ചു.  മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. മുതിര്‍ന്ന നടന്‍ ജയന്തിന്റെ മകനും അന്തരിച്ച നടൻ അംജത് ഖാന്റെ സഹോദരനുമാണ് ഇംതിയാസ് ഖാൻ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. 1973 ൽ പുറത്തിറങ്ങിയ യാദോം കി ഭാരത് എന്ന ചിത്രത്തിലെ പ്രകടനമാണ് ഇംതിയാസിനെ ശ്രദ്ധേയനാക്കിയത്. ഇരുപതിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നിരവധി നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സക്കറിയാൻ ഖാൻ എന്നായിരുന്നു ആദ്യത്തെ പേര് പിന്നീട് സിനിമയിൽ വന്നശേഷം ഇംതിയാസ് ഖാൻ എന്നാക്കുകയായിരുന്നു. ടെലിവിഷന്‍ താരവും സിനിമാ നടിയുമായ കൃതിക ദേവി ദേശായ് ആണ് ഭാര്യ. മകള്‍ അയേഷ ഖാന്‍.

 

Readers Comment

Add a Comment