Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:50 pm
  • 10th August, 2026
  • Moderate Rain
24.2°C24.2°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
olga kurylenko

ജെയിംസ് ബോണ്ട് സിനിമകളിലൂടെ 'ബോണ്ട് ഗേൾ' ആയി വന്ന് ആരാധക ഹൃദയം കവർന്ന പ്രശസ്ത നടിയും മോഡലുമായ ഓൾഗ കുരിലെങ്കോയ്ക്കും കൊറോണ സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്. ഐസൊലേഷനിലായിരിക്കുന്ന സമയത്ത് ജനലിലൂടെ കാണുന്ന പുറം കാഴ്ചകളുടെ ചിത്രത്തോടൊപ്പമാണ് താരം തന്റെ രോഗവിവരവും പങ്കുവെച്ചത്. ഇത് വളരെ ഗൗരവകരമായ പ്രശ്നമാണെന്നും എല്ലാവരും ആരോഗ്യം സംരക്ഷിക്കണമെന്നും താരം പോസ്റ്റിൽ പറയുന്നു. പനിയാണ് തന്റെ പ്രധാന ലക്ഷണം എന്നാണ് താരം പറയുന്നത്. ടോം ഹാങ്ക്സിനും ഭാര്യയ്ക്കും ശേഷം മറ്റൊരു പ്രിയ സെലിബ്രിറ്റിയ്ക്ക് കൂടി മഹാമാരി സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് സിനിമാ പ്രേമികൾ.  

Readers Comment

Add a Comment