Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്താകമാനം ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കായിരിക്കും കൊറോണ. വിതച്ചത് മഹാദുരിതമായിരുന്നാലും ആളുകൾക്ക് സുപരിചിതമായ, എപ്പോഴും അവരുടെ മനസ്സിൽ നിൽക്കുന്ന ഈ വാക്കിനെ കൃത്യ സമയത്ത് മാർക്കറ്റ് ചെയ്യുകയാണ് ബോളിവുഡ് സിനിമ ലോകം. കൊറോണ എന്ന വാക്ക് ഉപയോഗിച്ച് ബോളിവുഡിൽ ആദ്യം നിർമ്മിക്കുന്ന സിനിമയുടെ പേരും പുറത്തെത്തിക്കഴിഞ്ഞു. കൊറോണ പ്യാർ ഹെ എന്ന് പേരിട്ട ഈ ചിത്രം ഋത്വിക് റോഷന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'കഹോന പ്യാർ ഹെ' എന്ന പേരിനെ കാലാനുസൃതമായി മാറ്റിത്തീർത്തതാണ്. 
കൊറോണ പ്യാർ ഹെ സിനിമയുടെ തിരക്കഥയെഴുതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ക്രിഷിക ലുല്ല പറഞ്ഞു. നിലവിലെ ഭീകരാന്തരീക്ഷം ഒഴിഞ്ഞ് ലോകം സാധാരണനിലയിലാകുമ്പോൾ ചിത്രം ഷൂട്ട് ചെയ്ത് തുടങ്ങും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Readers Comment

Add a Comment