Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,sreekumaran thampi,birthday,movie,i2inews

കവി, എഴുത്തുക്കാരന്‍, സിനിമാ സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ് എന്നീ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ശ്രീകുമാരന്‍ തമ്പി ഇന്ന് എൺപത്തിന്റെ നിറവിലാണ്. ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നാണ് പിറന്നത്. പ്രണയഗാനങ്ങൾ എഴുതുന്നതിൽ അസാമാന്യ വൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹത്തെ ഹൃദയ ഗീതങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത്. 1940 മാർച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പരേതരായ കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ജനിക്കുമ്പോൾ അത് മലയാള ചലച്ചിത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാനായിരുന്നുവെന്ന് ആരുമറിഞ്ഞില്ല.

ശ്രീകുമാരൻ തമ്പി സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത് 1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു. 
 തുടർന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള ശ്രീകുമാരൻ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ 'ഹ്യദയസരസ്സ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് , ഫിലിം ഫാൻസ് അവാർഡ് , ഫിലിം ക്രിട്ടിക്സ് അവാർഡ്, സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് , ഗാനം , മോഹിനിയാട്ടം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് , ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രേംനസീർ പുരസ്കാരം , കവിതക്കുള്ള മൂലൂർ അവാർഡ് , കൃഷ്ണ ഗീതി പുരസ്കാരം , പ്രവാസകൈരളി അവാർഡ് , തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു . 2018ൽ കേരള സംസ്ഥാന സർക്കാരിന്റെ പരമോന്നത സിനിമാ അവാർഡായ ജെ സി ഡാനിയേൽ പുരസ്കാരവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കൂടാതെ ദേശീയ ഫിലിം അവാർഡ് കമ്മറ്റിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു .

Readers Comment

Add a Comment