Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,devarajan master,remembarance,i2inews

പ്രിയ സഖി ഗംഗേ പറയൂ...പ്രിയമാനസ്സനെവിടെ...മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംഗീത സംവിധായകൻ പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ദേവരാജൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്ന് 14 വർഷം തികയുന്നു.സംഗീത സംവിധാന ലോകത്തെ മാന്ത്രികൻ... ഇന്നും മലയാള ലോകത്ത് മായാതെ അലയടിച്ചു കൊണ്ടിരിക്കുന്ന സംഗീത ശോഭ... അതേ,കാലം ഇത്രേയും കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സിൽ നിന്നും താഴെ തട്ടിലേക്ക്  ഇറങ്ങാത്ത പ്രതിഭ... ദേവരാജൻ മാസ്റ്റർ. 

നാടകത്തിൽ നിന്ന് സിനിമയിലേക്ക് വഴിയൊരുക്കിയത്  അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കുന്ന പോലെ ദേവ രാഗങ്ങൾ കോർത്തിണക്കാൻ കഴിയുന്ന മന്ത്രികം കൊണ്ട് തന്നെ... താൻ കൈ വെക്കുന്ന സംഗീതം എല്ലാം  പൊന്നാവണം എന്ന ആഗ്രഹമാവും ഒരു പക്ഷെ അദ്ദേഹത്തിൽ നിന്നും മലയാളത്തിനു കിട്ടി ഏറ്റവും വലിയ സംഭാവന. യേശുദാസ്,വയലാർ മാസ്റ്റർ കൂട്ട്  കെട്ട് ഒത്തു ചേർന്നാൽ മലയാള ലോകത്തെ പൂർണ്ണമാക്കി മാറ്റി എന്ന് തന്നെ പറയാം. വയലാർ വരികളും...ദേവ രാഗങ്ങളും... ഗന്ധർവ സംഗീതവും... മലയാള സംഗീതത്തിന്റെ ഉറച്ച സൃഷ്ടികളിൽ ഒന്ന് തന്നെയാണ്. 

ഒ. എൻ. വി. കുറിപ്പിന്റെ വരികളും മാസ്റ്ററിന്റെ ഈണവും ഒത്തു ചേർന്ന പൊന്നരിവാൾ അമ്പിളിയിൽ കല്ലെറിയുന്നോളെ...എന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ വിശേഷിപ്പിച്ചുള്ള പാട്ട് ഇന്നും ഓരോ സഖാക്കളുടെ മനസ്സിലും വിപ്ലവം ഉണർത്തുന്നു...കമ്മ്യൂണിസ്റ്റ്‌ നയങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുനെങ്കിലും മാസ്റ്റർ നിരവധി ഭക്തി ഗാനങ്ങൾക്കും ഈണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ ഈണവും വരികളോട് അലിഞ്ഞു ചേർന്നിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്... എസ്. പി. ബാല സുബ്രഹ്മണ്യം, ജയചന്ദ്രൻ,യേശുദാസ്,മാധുരി,പി.ലീല,ഉഷാ ഉതുപ് അങ്ങനെ നിരവധി ഗായകർ മാസ്റ്റർ ഈണം നൽകിയ പാട്ട് ആലപിച്ചിട്ടുണ്ട്. 

100 ൽ പരം വ്യത്യസ്ത രാഗങ്ങളിൽ 2000ത്തോളം ഗാനങ്ങൾക്ക് മാസ്റ്റർ സംഗീതം സംവിധാനം നിർവഹിച്ചു. തെന്നിന്ത്യൻ ഭാഷയായ തമിഴിലും,കന്നടയിലും തന്റെ കൈ മുദ്ര പതിപ്പിക്കാൻ സാധിച്ചു. മികച്ച സംഗീത സംവിധാനത്തിനുള്ള കേരള സർക്കാർ പുരസ്ക്കാരം അഞ്ചു തവണയാണ് മാസ്റ്ററെ തേടി എത്തിയത്. 

1927 ൽ കൊല്ലം,പരവൂർ സ്വദേശിയായി ജനിച്ച ദേവരാജൻ മാസ്റ്റർ 2006 മാർച്ച്‌ 15ന് ചെന്നൈയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. മലയാളികളുടെ പ്രിയ മാസ്റ്റർ സംഗീതത്താൽ നേടിയ വിജയത്തിനു മുന്നിൽ ഈ വിയോഗ കാലം വെറും അക്കങ്ങൾ ആയി മാറുന്നു...

Readers Comment

Add a Comment