Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,Musician,Baburaj,birthday,i2inews

താനേ തിരിഞ്ഞും മറിഞ്ഞും...സുറുമയെഴുതിയ മിഴികളിൽ...അകലെ അകലേ നീലാകാശം....അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...ഈ ഹിറ്റ് ഗാനങ്ങൾ ഓർമിക്കാത്ത മലയാളികൾ ഉണ്ടോ? മുഹമ്മദ് ബഷീർ ബാബുരാജ് എന്ന എം.എസ് ബാബുരാജിനെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല.മലയാള മനസ്സിന്റെ സംഗീതബോധവും താളശുദ്ധിയും ഏറ്റവും അടുത്തറിഞ്ഞ സംഗീത പ്രതിഭ.ഗസലിന്റെ ശോഭയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചാരുതയും മലയാളികൾ ഏറ്റവും അധികം ആസ്വദിച്ചത് എം. എസ്. ബാബുരാജിലൂടെയാണ്. 

1929 മാർച്ച് 9 ന് ജനനം, പിതാവ് ബംഗാൾ സ്വദേശിയും ഹിന്ദുസ്ഥാനി പാട്ടുകാരനും ആയ ജാൻ മുഹമ്മദ്‌ സാഹിബ്‌. മാതാവ് കോഴിക്കോട് സ്വദേശിനി ഫാത്തിമ. സന്തോഷ പൂർണ്ണമായ ജീവിതത്തിനിടയിൽ പിതാവിന്റെ നാടുവിടൽ ആ കുടുംബത്തെ അക്ഷരാർത്ഥം അനാഥമാക്കിയിരുന്നു. അതിനാൽ ബാബുരാജിന്റെ ബാല്യ ജീവിതം വളരെ കഷ്ടത നിറഞ്ഞതായി മാറി. കോഴിക്കോട് അങ്ങാടിയിലും,ട്രെയിനിലും,പാട്ടുകൾ പാടി തന്റെ ഉപജീവന മാർഗം കണ്ടെത്തി.ഒരു ദിവസം അനുഗ്രഹം എന്ന പോലെ ബാബുരാജിനെ ഒരു പോലീസുകാരൻ ദത്തെടുക്കുകയുണ്ടായി. അതായിരുന്നു ബാബുരാജിന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവെന്നു പറയാം,അവിടുന്ന് ജീവിതത്തിൽ വെച്ചടി ഉയർച്ച .കോഴിക്കോട് കല്യാണ പന്തൽ ഇട്ടാൽ അവിടെ ബാബുരാജിന്റെ പാട്ടുകൾ ഒഴിവാക്കാൻ പറ്റാതെ ഒന്നായിമാറി. നിമിഷ നേരം കൊണ്ട് വരികളെ കോർത്തു കൊണ്ട് സംഗീതം നൽകുന്ന വിദ്യ ആരെയും ആകർഷിക്കുന്ന ഒന്നായി മാറി. 

കെ. ടി. ഉമ്മർ,കെ.ടി.മുഹമ്മദ്‌ എന്നിവരുമായുള്ള ബന്ധം നാടകത്തിൽ എത്തിച്ചു. 1951ൽ ഇൻക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനായി സംഗീത സംവിധാനം നിർവഹിച്ചു. പിന്നീട് കണ്ടം ബെച്ച കോട്ട്, കേരള കലാവേദിയുടെ നമ്മളൊന്ന് നാടകത്തിലെ ഗാനങ്ങൾ അദ്ദേഹത്തിന് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനമായി. അങ്ങനെ 1950ൽ  പി. ഭാസ്കരന്റെ തിരമാല എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ട് സിനിമയിൽ എത്തി.തന്റേതായ മുദ്ര പതിപ്പിക്കണമെന്നുള്ള എം.എസ്.ബാബുരാജിന്റെ ആഗ്രഹം മലയാള സിനിമക്ക് നൽകിയത് മികവുറ്റ കുറേ നല്ല ഗാനങ്ങളാണ്.  ആലാപനത്തിന്റെ ശൈലിയും,അണിയറയിലെ പ്രവർത്തനവും ആരാധകരെ ബാബുരാജിലേക്ക് കൂടുതൽ അടുപ്പിച്ചു.

കദളി വാഴ കയ്യിലിരുന്ന്...പാവാട പ്രായത്തിൽ ...അഞ്ജന കണ്ണെഴുതി...തുടങ്ങി എണ്ണിയാൽ തീരാത്ത  നിരവധി ഹിറ്റുകൾ സമ്മാനിച്ച് 1978 ഒക്ടോബർ 7ന്  എം.എസ്.ബാബുരാജ് യാത്രയായെങ്കിലും ഇന്നും മായാത്ത അടയാളമായി മലയാള സിനിമയിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ശോഭയോടെ തെളിഞ്ഞു നിൽക്കുന്നു.

Readers Comment

Add a Comment