Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബോളിവുഡിൽ കൈവെച്ചതെല്ലാം പൊന്നാക്കിയ ഒരു ഡൽഹിക്കാരൻ രവിശങ്കർ ശർമ്മ ഒരിക്കൽ മലയാളക്കരയിലേക്ക് വണ്ടി കയറി. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക്ക് കൂട്ടുകെട്ടായ എം ടി വാസുദേവൻ നായർ- ഹരിഹരൻ ടീമിന്റെ സിനിമയ്ക്ക് വേണ്ടി സംഗീതമുണ്ടാക്കുക എന്നതായിരുന്നു ആഗമനോദ്ദേശ്യം. ഈ പുറനാട്ടുകാരൻ എന്തത്ഭുതമാണ് ചെയ്യാൻ പോകുന്നതെന്ന് കാത്തിരുന്ന മലയാളിയ്ക്ക് മുൻപിൽ അദ്ദേഹം കുറച്ച് ഒന്നൊന്നര ഗാനങ്ങൾ വെച്ച് നൽകി. തനിനാടൻ എന്ന് തോന്നുന്ന മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഒറ്റ ഗാനത്തിൽ തന്നെ മലയാളികൾ ഫ്ലാറ്റ്. മാന്ത്രിക കൂട്ടുകെട്ടിൽ പിറന്ന 'നഖക്ഷതങ്ങൾ' എന്ന സിനിമയിലെ ഗാനങ്ങളോ, മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്... ഇങ്ങനെ ആണ് രവിശങ്കർ ശർമ്മ മലയാളിയുടെ സ്വന്തം ബോംബേ രവി ആകുന്നത്.
ഒരു ഡസനോളം സിനിമളിൽ മാത്രമേ സംഗീതം ചെയ്തിട്ടുള്ളതെങ്കിലും മലയാള ചലച്ചിത്ര ഗാന ശാഖയിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയ ബോംബെ രവിയുടെ ഓർമ്മകൾക്ക് ഇന്ന് 8 വയസ്സ് തികയുകയാണ്.
ആരെയും ഭാവഗായകനാക്കുന്ന ആത്മ സൗന്ദര്യമുള്ള ഗാനങ്ങളായിരുന്നു ബോംബേ രവിയുടെത്. മലയാള സിനിമാ ഗാനരംഗത്തേക്ക് ദേവരാജൻ മാസ്റ്ററുടെയും മറ്റും ഗാനങ്ങളിൽ മുൻപ് കണ്ടിരുന്നത് പോലെ ഒരു സൗന്ദര്യത്തികവ് തിരിച്ച് കൊണ്ടുവന്നത് ബോംബേ രവി ആണെന്നാണ് ഒരു കൂട്ടം സംഗീതാരാധകരുയുടെ വിശ്വാസം.
പാട്ടുകളുടെ പേരിൽ കൂടി പ്രശസ്തമായ സിനിമകളായിരുന്നു രവി പ്രവർത്തിച്ച സിനിമകളിലധികവും. മലയാള സിനിമയിലെ മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ പ്രമേയത്തോടൊപ്പം തന്നെ മികച്ചവയായിരുന്നു രവി സംഗീതം നൽകിയ ഗാനങ്ങളും. വൈശാലിയിലെ "ഇന്ദ്രനീലിമയോലും...", "ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി" മുതലായ ഗാനങ്ങളൊക്കെ സിനിമയിലെ രംഗങ്ങളെയും വികാരങ്ങളെയും അത്രയും ആഴത്തിൽ മലയാളികളുടെ ഹൃദയത്തിൽ പതിപ്പിച്ചു.
തിരുവാതിരവേദികളിൽ ഇന്നും സജീവമായ പരിണയത്തിലെ "പാർവണേന്ദു മുഖി പാർവതി.. "എന്ന ഗാനത്തിനും ഈ പുറം നാട്ടുകാരൻ നൽകിയ പരിഷ്കരണങ്ങളാണ് മലയാളികൾ നെഞ്ചേറ്റിയത്. സാഗരങ്ങളെ പാടിയുണർത്തിയ ബോംബേ രവി 2012 മാർച്ച് 7 നാണ് നമ്മെ വിട്ടുപിരിയുന്നത്. അദ്ദേഹം ഈണം നൽകിയ ആ മനോഹര ഗാനം പോലെ "ആ രാത്രി മാഞ്ഞ് പോയി ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു.."
30.82°C








