Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:39 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screen n stage,actress attack, bhama ,i2inews

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാക്ഷിയായ ഭാമയെ ഇന്ന് കോടതി വിസ്തരിക്കും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേസിലെ നിർണായക സാക്ഷികളായ ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയുടെയും സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കി. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷൻ സിനിമാ പ്രവർത്തകരിൽ നിന്ന് വിവരം തേടുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകിയ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന ശത്രുതയുടെ തെളിവായിട്ടാണ് ഇടവേള ബാബു അടക്കമുളള സിനിമാ പ്രവർത്തകരെ പ്രോസിക്യൂഷൻ  സാക്ഷിയായി ഉൾപ്പെടുത്തിയിരുന്നത്. ഇതു വരെ 40 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. 

 

 

Readers Comment

Add a Comment