Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
jayaram

അച്ഛനെ നന്നാക്കാനായി പശുവിനെ വാങ്ങിക്കൊടുത്ത മകനായി ജയറാം 'മനസ്സിനക്കരെ'  എന്ന സിനിമയിൽ തകർത്തഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ ജയറാമെന്ന അച്ഛന്റെ പശുപരിപാലനം കണ്ട് ആദ്യം കയ്യടിക്കുന്നതും ലോകത്തെ അറിയിക്കാൻ ശ്രമിക്കുന്നതും അദ്ദേഹത്തിന്റെ സ്വന്തം മകനും നടനുമായ കാളിദാസ് ജയറാമാണ്. ജയറാമിന്റെ ആനക്കമ്പവും മേളക്കമ്പവും പ്രശസ്തമാണെങ്കിലും പശുക്കളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യത്തിന് ഇതുവരെ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ 10 വർഷത്തോളമായി സ്വന്തം ജീവിതത്തിൽ പശുക്കൾക്ക് നല്ലൊരു സ്ഥാനം തന്നെ നൽകിയ, സംസ്ഥാനത്തിലെ തന്നെ ഏറ്റവും നല്ല ഫാമുകളിലൊന്നായി സ്വന്തം ഫാമിനെ ഒരുക്കിയ മികച്ച പശുപാലകനാണ്‌ ജയറാം എന്നത് സത്യത്തിൽ എല്ലാവരും തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. 
അച്ഛന്റെ പശുഫാമിനെക്കുറിച്ച് ലോകമറിയാൻ കാളിദാസ് ജയറാം നടത്തിയ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും കാളിദാസ് തന്നെ എടുത്ത ചിത്രങ്ങളും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 55 പശുക്കളുടെ ഉടമയായ ജയറാമിനെ മമ്മൂട്ടി "ഗോപാലകൻ" എന്ന് വിശേഷിപ്പിച്ചതും ജയറാമിലെ മൃഗസ്നേഹിയ്ക്ക് കിട്ടിയ മറ്റൊരു അംഗീകാരം തന്നെയായി. പെരുമ്പാവൂരിൽ വളരെ ചിട്ടയോടെയും വൃത്തിയോടെയുമാണ് ജയറാം ഫാം നടത്തുന്നത്. വൃത്തിയുടെ കാര്യത്തിൽ ജയറാമിന് കോമ്പ്രമൈസ് ഇല്ല എന്നാണ് എല്ലാവരും പറയുന്നത്. ഫാം തീരെ മോശമല്ല. ദിവസവും ശരാശരി 300 ലിറ്റർ പാലാണ്ഫാമിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. അത് തൊട്ടടുത്തുള്ള സൊസൈറ്റിയിൽ എത്തിക്കാറാണ് പതിവ്. അമ്മ ആന്ദവല്ലി അമ്മാളിന്റെ പേരിൽ തുടങ്ങിയ ഫാം പൊതുവെ ആനന്ദ് ഫാം എന്നാണ് അറിയപ്പെടുന്നത്. പേരുപോലെ തന്നെ ഇവിടെ പശുക്കളെല്ലാം ഹാപ്പിയാണെന്നാണ് ജയറാമിന്റെയും കാളിദാസ് ജയറാമിന്റെയും അഭിപ്രായം. 

Readers Comment

Add a Comment