Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreeNstage,shain nigam,ammameet,i2inews

കൊച്ചി: ഷെയ്ൻ നിഗം പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്നലെ മോഹൻലാൽ നേതൃത്വം നൽകി അമ്മ താര സംഘടന എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു.യോഗത്തിൽ ഷെയ്‌നും പങ്കെടുത്തു.തുടർന്ന് മോഹൻലാൽ അടക്കമുള്ളവർ നടത്തിയ ചർച്ചയിലൂടെ ,അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിനുള്ള നഷ്ടപരിഹാരം നിർമ്മാതാക്കൾക്ക് നൽകാം എന്ന തീരുമാനം ഷെയ്ൻ അറിയിച്ചു.ഇതിലൂടെ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീങ്ങാനുള്ള വഴിയൊരുങ്ങുന്നു.ഷൂട്ടിംഗ് തടസപ്പെട്ട വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കാവും ഷെയ്ന്‍ നിഗം നഷ്ടപരിഹാരം നല്‍കുക. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിട്ടുള്ളത്.

ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്ന് യോഗത്തിനു ശേഷം മോഹൻലാൽ വ്യക്തമാക്കി.നിർമ്മാതാക്കളുടെ സംഘടനയുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.ഒരു കോടി രൂപയാണ് നിർമ്മാതാക്കൾ ഷെയ്ൻ നിഗത്തോട് ചോദിച്ച നഷ്‌ടപരിഹാരം എന്നാൽ അത് സാധ്യമല്ലെന്ന് അമ്മ സംഘടനാ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗം വ്യക്തമാക്കി.

Readers Comment

Add a Comment