Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറു വര്‍ഷം മുമ്പ് ഡാനി ബോയല്‍ സംവിധാനം ചെയ്ത ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ട്രാന്‍സ്. അതും അന്‍വര്‍ റഷീദിന്റെ ഹഫദ് ഫാസില്‍ ചിത്രമായ ട്രാന്‍സും തമ്മില്‍ ആക്ച്വലി ബന്ധമുണ്ടോ? സിനിമാ അണിയറകളിലും ആരാധകര്‍ക്കുമിടയിലെ ചൂടുള്ള ചര്‍ച്ചയാണിപ്പോള്‍ അത്. അന്‍വര്‍ റഷീദോ ഫഹദ് ഫാസിലോ ഒന്നും വിട്ടുപറയുന്നുമില്ല.
25 കോടി രൂപയിലധികം ചെലവിട്ട് നിര്‍മ്മിക്കുന്ന ട്രാന്‍സ് ഫഹദ് ഫാസില്‍ അഭിനയിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രമാണ്. കൊച്ചി, കന്യാകുമാരി, മുംബയ്, പോണ്ടിച്ചേരി, ആംസ്റ്റര്‍ഡാം തുടങ്ങി വ്യത്യസ്ത ലൊക്കേഷനുകളില്‍ ചിത്രീകരണം ഏറക്കുറെ പൂര്‍ത്തിയായി. മൊത്തത്തില്‍ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതും ഒരു സൈക്കളജിക്കല്‍ ത്രില്ലര്‍ ലൈനില്‍ അല്ലേയെന്നാണ് പ്രേക്ഷകരുടെ സംശയം.
ട്രാന്‍സില്‍ ഫഹദ് ഫാസില്‍, അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പല കാലത്തെ ജീവിതം അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, അത് പ്രേമത്തിലോ മറ്റോ കണ്ടതുപോലെയല്ല. ഫഹദിന്റെ വളര്‍ന്നുനീളുന്ന താടി ചിത്രത്തിന് അത്യാവശ്യമായിരുന്നു. അതുകൊണ്ട്, രണ്ടു വര്‍ഷത്തിനിടെ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാതെ ട്രാന്‍സിനു വേണ്ടി താടി വളര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു ഫഹദ്. താടിയുടെ നീളത്തിനനുസരിച്ച് ഷൂട്ടിംഗ് നാലു ഷെഡ്യൂളുകളാക്കി ക്രമീകരിക്കുകയും ചെയ്തു.
അന്‍വര്‍ റഷീദ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് വിന്‍സന്റ് വടക്കന്‍ ആണ്. ഫഹദിനു നായികയായി എത്തുന്നത് സ്വന്തം നസ്രിയ തന്നെ. അല്‍ഫോന്‍സ് പുത്രന്‍, വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും അഭിനയിക്കുന്നു. അന്‍വറിന്റെ സുഹൃത്തും സംവിധായകനും കൂടിയായ അമല്‍ നീരദിന്റേതാണ് ഛായാഗ്രഹണം. സംഗീതം ജാക്‌സണ്‍ വിജയന്‍
28.31°C








