Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:23 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,prithviraj,twitter post,i2inews

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ  തയ്യാറെടുപ്പിലാണ് പ്രേക്ഷകരുടെ പ്രിയ താരം പൃഥ്വിരാജ്.ചിത്രത്തിലെ കഥാപാത്രത്തെ പൂർണമായി ഉൾകൊള്ളാൻ മെലിയാനുള്ള ശ്രമങ്ങളിലാണ് നടൻ .ഇതിനോടകം തന്നെ സിനിമയുടെ പോസ്റ്റർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.അതേ സമയം വിശപ്പുകാരണം അർദ്ധരാത്രി ഉറക്കമെഴുന്നേറ്റ കഥയാണ് പൃഥ്വിരാജ് ആരാധകരോട് ട്വിറ്ററിലൂടെ പങ്കു വെച്ചത്. വിശപ്പുണ്ടായാൽ എങ്ങന്നെ ഉറങ്ങാൻ കഴിയുമെന്നുള്ള ചോദ്യവും കൂടെ ഉണ്ടായിരുന്നു.

എന്നാൽ ആടുജീവിതത്തിലെ കഥാപാത്രത്തിനായി 30 കിലോയോളം ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു.താടിയും മുടിയും നീട്ടി വളർത്തുകയും ചെയ്‌തു. ഈ ഡെഡിക്കേഷനെ അഭിനന്ദിച്ചാണ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. പിന്നാലെ ഗംഭീര ട്രോളുകളും എത്തി.ചിത്രം സിനിമയിലെ 'നല്ല വിശപ്പുണ്ടേൽ വേഗം ഉറങ്ങാൻ സാധിക്കുമെന്നുള്ള' മോഹൻലാൽ-രഞ്ജിനി കോമഡി രംഗം ഫോട്ടോ ആക്കി  പോസ്റ്റ് ചെയ്‌താണ്‌ ഒരു ആരാധകൻ മറുപടി നൽകിയത്. അഭിനന്ദനത്തിനു പിന്നാലെ ഉത്തരം എന്ന നിലയിൽ വിശന്നാൽ ശെരിക്കും ഉറങ്ങാൻ സാധിക്കുമെന്നും ആരാധകർ കമന്റ് ചെയ്‌തു.

Readers Comment

Add a Comment