Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
"താൻ ആരാണെന്ന് തനിക്കറിയാൻ വയ്യെങ്കിൽ താൻ എന്നോട് എന്നോട് ചോദിക്കു അപ്പൊ ഞാൻ തനിക്ക് പറഞ്ഞു തരാം താൻ ആരാണ് ഞാൻ ആരാണ് എന്ന്...." മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത സിനിമ ഡയലോഗാണ്. ഈ ഡയലോഗ് മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞത് പപ്പുവിന്റെ ശബ്ദത്തിലാണ്. സ്വന്തം ശരീരത്തിന്റെയും ശബ്ദത്തിന്റെയും എല്ലാ സാധ്യതകളും ഉപയോഗിച്ച് പപ്പുവെന്ന മഹാനടൻ തനിക്ക് മാത്രം സാധ്യമാകുന്ന രീതിയിൽ നടത്തിയ അവതരണമാണ് അത് ആളുകളുടെ ഹൃദയത്തിൽ അത്രയും ഊട്ടിയുറപ്പിച്ചത്. കുതിരവട്ടം പപ്പുവിനെ മലയാളിയ്ക്ക് നഷ്ടമായിട്ട് 20 വർഷമായി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങളിലൂടെ പപ്പു ഇന്നും മലയാളികളുടെ മനസ്സിൽ അനശ്വരനാണ്.
2000 ഫെബ്രുവരി 20 നാണ് മരിക്കാത്ത ഓർമ്മകൾ ബാക്കിവെച്ച് പപ്പു യാത്രയായത്. പകരം വെയ്ക്കാനാകാത്ത സൂക്ഷ്മതയോടെയും പ്രാഗത്ഭ്യത്തോടെയും ആയിരത്തോളം സിനിമകളിൽ അഭിനയിച്ച പപ്പു കിട്ടിയ കഥാപാത്രങ്ങളെയൊക്കെ പൊന്നാക്കി മാറ്റി. മലയാള സിനിമയിലെ ഹാസ്യരംഗത്ത് പദ്മദളാക്ഷൻ എന്ന മലയാളികളുടെ പ്രീയപ്പെട്ട പപ്പു അവതരിപ്പിച്ചത് അന്ന് വരെ ആരും കാണാത്ത, സ്വന്തം കൈയൊപ്പ് പതിഞ്ഞ നൂതന ശൈലിയായിരുന്നു. ചിരിയുടെ താമരശ്ശേരി ചുരങ്ങളിലേക്ക് ബെല്ലും ബ്രേക്കുമില്ലാതെ മലയാളികളെ കൂട്ടിക്കൊണ്ട് പോയ പാപ്പുവിന്റെ വേറിട്ട ശബ്ദം ആ കലാകാരന്റെ ഏറ്റവും വലിയ അനുഗ്രഹമായി.
നാടക വേദികളിൽ കർട്ടൻ വലിക്കുന്ന ആളായി എത്തിയ പപ്പുവിനെ നാടക നടനും പിന്നീട് മലയാളം കണ്ട ഏറ്റവും മികച്ച ഹാസ്യനടന്മാരിലൊരാളുമാക്കി മാറ്റിയത് അദ്ദേഹത്തിന് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയായിരുന്നു. 'സമസ്യ' എന്ന പ്രൊഫഷണൽ നാടകത്തിലെ മാസ്മരിക പ്രകടനത്തിലൂടെയാണ് കുതിരവട്ടം പപ്പു ശ്രദ്ധേയനാകുന്നത്. ആ പ്രകടനം അദ്ദേഹത്തിന് മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു. 1963 ൽ പുറത്തിറങ്ങിയ 'അമ്മയെ കാണാൻ' എന്ന ചിത്രത്തിലൂടെയായിരുന്നു പപ്പുവിൻറെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് നിർമ്മാല്യം, ഗുരുവായൂർ കേശവൻ, ഈറ്റ , അങ്ങാടി, ഇതാ ഒരു മനുഷ്യൻ, മാറ്റുവിൻ ചട്ടങ്ങളെ, അവളുടെ രാവുകൾ മുതലായ ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ പ്രീയപ്പെട്ടവനായി. ഏയ് ഓട്ടോ, മണിച്ചിത്രത്താഴ് ,തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, നഖക്ഷതങ്ങൾ മുതലായ ചിത്രങ്ങളിലൂടെ പപ്പുവിന് മലയാളത്തിൽ പകരക്കാരില്ല എന്ന് തെളിയിച്ചു. ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലെ താമരശ്ശേരി പരാമർശവും മണിച്ചിത്രത്താഴിലെ വാര്യംപള്ളിയിലെ മീനാക്ഷിയോ എന്ന ചോദ്യവും മലയാളികൾ ഉള്ളിടത്തോളം ഓർമ്മിക്കപ്പെടും.
തിക്കോടിയൻ, കെ ടി മുഹമ്മദ് തുടങ്ങിയ മഹാന്മാരായ നാടകകൃത്തുക്കളോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള കുതിരവട്ടം പപ്പു ഇത്രയധികം സിനിമകൾക്കുപുറമെ ആയിരത്തോളം നാടകങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയാഘാതം മൂലം കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പപ്പു എന്ന വിസ്മയത്തിന്റെ അന്ത്യം.
30.82°C








