Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:22 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡിന്റെ നടനവിസ്മയം ശ്രീദേവി ഓർമ്മയായിട്ട് രണ്ട് വർഷം തികയുമ്പോളും ആ വേർപാട് ഉൾക്കൊള്ളാനാകാത്ത അനിൽ കപൂറിന്റെ ഉള്ളിൽ തറയ്ക്കുന്ന അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമാകുന്നു. എല്ലാദിവസവും ഞങ്ങൾ ഞങ്ങളുടെ പ്രീയപ്പെട്ട സഹപ്രവർത്തകയെ, "ശ്രീ"യെ മിസ് ചെയ്യാറുണ്ടെന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ കപൂർ ശ്രീദേവിയുമൊത്തുള്ള നല്ല നിമിഷങ്ങളെ സ്മരിക്കുന്നുണ്ട്. 
   രണ്ട് വർഷം മുൻപ് മരിച്ച ശ്രീദേവിയെ അഭിസംബോധന ചെയ്താണ് കുറിപ്പ് തുടങ്ങുന്നത്. ഒരുമിച്ചുണ്ടായിരുന്ന മധുരമേറിയതും കയ്‌പ്പേറിയതുമായ അനുഭവങ്ങളെ കപ്പൂർ ഒറ്റ വാചകത്തിൽ ഒതുക്കുന്നുമുണ്ട്. ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങൾക്ക് ശ്രീദേവിയ്ക്ക് നന്ദി പറയുന്ന കപൂർ അവർ എന്നും തന്റെ ഓര്മയിലും പ്രാർത്ഥനകളിലുമുണ്ടാകും എന്ന് കുറിപ്പിൽ പറയുന്നു. ഒരുമിച്ച് അഭിനയിച്ച മിസ്റ്റർ ഇന്ത്യ സിനിമയുടെ അനുഭവങ്ങളിലൂന്നിക്കൊണ്ടാണ് കപൂർ രണ്ടാം ചരമവാര്ഷികത്തിൽ ശ്രീദേവിയ്ക്ക് ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നത്.  

Readers Comment

Add a Comment