Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:32 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumsoubhagya wedding,tiktok fame,dancer,i2inews

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ  താരകല്യാണിന്റെ മകൾ സൗഭാഗ്യ വിവാഹിതയായി.അർജുൻ സോമശേഖരനാണ് വരൻ.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഗുരുവായൂരിൽ നടന്ന താലികെട്ടിന് പങ്കു ചേർന്നത് .തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഊഞ്ഞാൽ , മാലമാറ്റൽ ചടങ്ങുകൾ ഹോട്ടലിൽ വെച്ചാണ് നടത്തിയത്. പാലക്കാടുള്ള എസ്.ഡി.എസ് സ്റ്റുഡിയോസ് ആണ് ഭംഗിയാർന്ന നിമിഷങ്ങൾ പകർത്തിയത്.

ടിക്ടോക്കിലൂടെ ശ്രദ്ധ നേടിയ സൗഭാഗ്യ അമ്മയെ പോലെ അറിയപ്പെടുന്ന നർത്തകിയുമാണ്. സൗഭാഗ്യയുടെ വീഡിയോയിലൂടെ ആണ്  അർജുനിനെയും പ്രേക്ഷകർക്ക് സുപരിചിതമാകുന്നത്. പ്രണയത്തിലാണോ എന്നുള്ള ആരാധക ചോദ്യങ്ങൾക്ക് അടുത്തിടെയാണ് സൗഭാഗ്യ സ്ഥിതീകരണം നൽകിയത്.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കു വെച്ചു കൊണ്ട് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ  കുറിച്ചു.പിന്നാലെ വിവാഹ സൂചനയോ എന്ന ചോദ്യവുമായി ആരാധകർ എത്തിയപ്പോൾ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്ക് വെച്ചാണ് സംശയങ്ങൾക്ക് സൗഭാഗ്യ അവസാനം കുറിച്ചത്.

Readers Comment

Add a Comment