Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ നിന്നും ഒരു മിനുട്ടിന്റെ വ്യത്യാസത്തിൽ ആണ് രക്ഷപ്പെട്ടതെന്ന് നടി കാജൽ അഗർവാൾ .ട്വിറ്ററിലൂടെയാണ് കാജൽ ഇക്കാര്യം വെളിപ്പെടുത്തിയത് .'' അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം , അതുണ്ടാക്കിയ ഹൃദയ വേദന , ഇവയൊന്നും വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല .എന്റെ സഹപ്രവർത്തകർ കൃഷ്ണ , ചന്ദ്രൻ, മധു എന്നിവരുടെ കുടുംബത്തിന് സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു .സങ്കടത്തിന്റെ ഈ നിമിഷത്തിൽ ദൈവം അവർക്ക് ശക്തി നൽകട്ടെ .ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് എപ്പോൾ ജീവിച്ചിരിക്കുന്നതെന്നും ഇ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും .ജീവിതം, സമയം,എന്നിവയെക്കുറിച്ച് വിലയേറിയ പാഠങ്ങൾ പഠിച്ചു എന്ന് താരം ട്വിറ്ററിൽ കുറിച്ചു. പുണെ ഇ വി പി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് മൂന്ന് പേരുടെ മരണത്തിനു ഇടയാക്കിയ അപകടം നടന്നത് .
29.82°C








