Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ട് പതിറ്റാണ്ടിന് ശേഷം ഇഷ കോപ്പികർ വീണ്ടും തമിഴ് സിനിമയിലേക്ക്. 20 വര്ഷം മുൻപ് വിജയ് , അരവിന്ദ് സ്വാമി , വിജയകാന്ത് എന്നിവർക്കൊപ്പം അഭിനയിച്ച ശേഷം താരത്തിന്റെ മടങ്ങി വരവ് ശിവകാർത്തികേയന്റെ അയലാനിലൂടെയാണ്. തമിഴിൽ ഇഷ കോപ്പികർ അവസാനമായി അഭിനയിച്ചത് 2001 ൽ പുറത്തിറങ്ങിയ വിജയകാന്തിന്റെ നരസിംഹത്തിലായിരുന്നു . 1998 ൽ എൻ ശ്വസ കാട്രെയിലൂടെ അരവിന്ദ് സ്വാമിയുടെ കൂടെയും 1999 ൽ നെഞ്ചിനിലെ ചിത്രത്തിലൂടെ വിജയ്ടെ കൂടെയും അഭിനയിച്ച് ജനശ്രദ്ധ നേടി . ആർ . രവികുമാർ സംവിധാനം ചെയ്യുന്ന അയലാനിൽ നായികാ നായകന്മാരായി എത്തുന്നത് ശിവ കാർത്തികേയൻ , രാകുൽ പ്രീത് സിംഗ് എന്നിവരാണ് . 2019 ജനുവരിയിൽ ഇഷ കോപ്പികർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ രാഷ്ട്രീയ പ്രവേശം നടത്തിയിരുന്നു . സിനിമ മേഖലയെ പിടിച്ചു കുലുക്കിയ മീ ടൂ വിവാദം കത്തിപ്പടർന്നപ്പോൾ കാസ്റ്റിംഗ് കൗച്ഛ് അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ നടിമാരിൽ ഒരാളായിരുന്നു ഇഷ കോപ്പികർ .
30.82°C








