Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എങ്ങനെ നോക്കിയാലും മലയാള സിനിമയില്‍ ടൊവിനോയുടെ കാലമാണ്. സുന്ദരന്‍, കരുത്തന്‍, ആണൊരുത്തന്‍. പ്രണയചിത്രങ്ങളിലും ആക്ഷന്‍ ചിത്രങ്ങളിലും ഒരുപോലെ കുടുംബ പ്രേക്ഷകരെ കൈയിലെടുക്കാന്‍ മിടുക്കന്‍. മസില്‍മാന്‍ ആണെങ്കിലും അഭിനയത്തില്‍ അതിന്റെ ബലംപിടിത്തം ഒട്ടുമില്ല. ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കി ആഗസ്റ്റ് എട്ടിനാണ് തിയേറ്ററുകളിലെത്തുക. ടൊവിനോ ആരാധകര്‍ ഇപ്പോഴേ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കിയില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് ടൊവിനോയ്ക്ക്. കല്‍ക്കി ഒരു അവതാരമാണ്. ഈ കഥാപാത്രവും അങ്ങനെ തന്നെ. സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന കരുത്തും ഉദ്വേഗവും സിനിമയിലുമുണ്ടെന്നാണ് റിലീസിനു മുമ്പ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന ടീസര്‍ ടിപ്പ്.

പ്രശോഭ് കൃഷ്ണ, സുവിന്‍ കെ. വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.  സംയുക്ത മേനോന്‍, സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമന്‍, കെ.പി.എ,സി ലളിത, അപര്‍ണ നായര്‍, അഞ്ജലി നായര്‍ തുടങ്ങിയവരാണ് താരനിരയില്‍. സംഗീതം: ജെയ്ക്‌സ് ബിജോയ്. തെങ്കാശിയിലും കേരളത്തില്‍ കുണ്ടറയിലുമായിട്ടായിരുന്നു കല്‍ക്കിയുടെ ചിത്രീകരണം.

Readers Comment

Add a Comment