Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നൽകാനായി ആഷിഖ് അബുവിന്റെയും റീമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ നടത്തിയ കരുണ മ്യൂസിക്ക് കൺസേർട്ട് വിവാദത്തിൽ. പരിപാടിയിൽ നിന്നും സംഘടിപ്പിച്ച പണം ദുരിതാശ്വാസനിധിയിലേയ്ക്ക് നാളിതുവരെ കൈമാറാത്തതാണ് വിവാദത്തിന് കാരണം. തുടർന്ന് ഒ.രാജ​ഗോപാൽ എം. എൽ. എ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കൊച്ചി രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ   കഴിഞ്ഞ നവംബർ  ഒന്നിനായിരുന്നു മ്യൂസിക് കൺസേർട്ട് നടന്നത്. ബിജിപാൽ,  ഷഹനാസ് അമൻ തുടങ്ങിയ പ്രമുഖ സം​ഗീത‍ഞ്ജരും സൂപ്പർസ്റ്റാറുകളും കരുണമ്യൂസിക് കൺസേർട്ടിന്റെ ഭാ​ഗമായിരുന്നു. 500 മുതൽ 5000 രൂപവരെയായിരുന്നു ടിക്കറ്റ് നിരക്ക്. 

ചാരിറ്റി പ്രവർത്തനമായതിനാൽ രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയം സർക്കാർ സൗജന്യമായി നൽകി. പങ്കെടുത്തവർ കലാകാരന്മാർ 
പണം വാങ്ങിയതുമില്ല. പരിപാടി വൻ വിജയമായിരുന്നു. എന്നാൽ ഒരു രൂപപോലും ദുരിതാശ്വാസനിധിക്ക് ലഭിച്ചില്ലെന്ന് എറണാകുളം രായമം​ഗലം സ്വദേശിയായ എൻ.ശിവകുമാർ വിവരാവകാശനിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരിപാടി കഴിഞ്ഞ് ഇത്രയും മാസം കഴിഞ്ഞിട്ടും പണം ദുരിതാശ്വാസഫണ്ടിലേയ്ക്ക് കൈമാറാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. അതേസമയം മാർച്ച് 31 നകം പരിപാടിയിൽ നിന്നും ലഭിച്ച  ആറുലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് ആഷിഖ് അബുവും റീമാ കല്ലിം​ഗലും ഐ ടു ഐ ന്യൂസിനോട് പറഞ്ഞു.

Readers Comment

Add a Comment