Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 ബംഗാളി യുവനടി സുബർണ ജഷ് ആത്മഹത്യ ചെയ്‌തു. ബർദ്വാനിലെ സ്വവസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബർദ്വാൻ സ്വദേശിയായ നടി പഠനത്തിനായി കൊൽക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയിൽ നല്ലൊരു റോൾ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു.

പഠനത്തിനിടയിലും അനേകം ഓഡിഷനുകളിൽ പങ്കെടുത്തുകൊണ്ടിരുന്നു. ചെറിയ റോളുകളിൽ ചില ടി.വി സീരിയലുകളിൽ അവസരം ലഭിച്ചു. 'മയൂർപംഘി' എന്ന സീരിയലിൽ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാൽ നല്ല അവസരങ്ങൾ ഒന്നും തന്നെ കിട്ടാത്തതിനാൽ കുറച്ചു നാളുകളായി വിഷമത്തിലായിരുന്ന സുബർണ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.നടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും സംശയകരമായ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. 

Readers Comment

Add a Comment