Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളിയുടെ ചുണ്ടികളില്‍ അന്നും ഇന്നും ഓടിയെത്തുന്ന ഒരു പിടി നല്ലഗാനങ്ങള്‍ സമ്മാനിച്ച്  ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് ഇന്ന് പത്തു വർഷം.2010 ഫെബ്രുവരി പത്തിനായിരുന്നു ആ തൂലിക നിശ്ചലമായത്. പത്ത്   വര്‍ഷങ്ങള്‍ക്കിപ്പുറവും പകരം വെക്കാനില്ലാത്ത നഷ്ടമായി പുത്തഞ്ചേരി നിലകൊള്ളുന്നു.മാന്ത്രികത ഒളിപ്പിച്ച വിരല്‍ത്തുമ്പുകളായിരുന്നു ഗിരീഷിന്റേത്. സന്ദര്‍ഭത്തിനനുസരിച്ച്, ഈണങ്ങള്‍ക്കനുസരിച്ച് വാക്കുകള്‍ കൂട്ടി ചേര്‍ക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു ഈ പ്രതിഭയ്ക്ക് . വിരഹത്തിന്റെ, ഏകാന്തതയുടെ, സന്ദേഹങ്ങളുടെ, നൊമ്പരങ്ങളുടെ കണങ്ങള്‍ ഓരോ ഗാനങ്ങളിലും പ്രകടമായിരുന്നു. ശാന്തമീ രാത്രികൾ മുതൽ ഹരിമുരളീരവം വരെ ഏതീണവും പേനതുമ്പിലൊതുക്കുന്ന അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും.ഇന്നും പുത്തഞ്ചേരിയുടെ മാത്രം സമ്പാദ്യം.  കോഴിക്കോട് ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ എഴുതിയാണ് .  ഗിരീഷ് പുത്തഞ്ചേരി സംഗീതലോകത്തെത്തുന്നത്.പിന്നീട്, എച്ച്.എം.വിക്കും തരംഗിണിക്കും  മെലഡികള്‍ ഒരുക്കി.ജയരാജിന്റെ  ജോണി വാക്കറുമായിരുന്നു സിനിമയില്‍ പുത്തഞ്ചേരിയുടെ നല്ല തുടക്കം.പ്രണയവും വിരഹവും ഭക്തിയും തുടങ്ങീ മനുഷ്യമനസ്സിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വത്തടെ ഗിരീഷ് വരികളാക്കി .തനിക്ക് മുന്നേ കടന്ന് പോയ കവിപ്രതിഭകളെ മാതൃകയാക്കി മലയാള ഗാനശാഖയിൽ സ്വന്തമായൊരു ഇടം എഴുതിയെടുത്ത പുത്തഞ്ചേരി ഇനിയും ജീവിക്കും മരണമില്ലാത്ത അക്ഷരങ്ങളിലൂടെ അദേഹം ജീവൻ നൽ‍കിയ ഈണങ്ങളിലൂടെ.

Readers Comment

Add a Comment