Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum  Remembrance day of Bharath gopi, i2i news, screennstage,

മലയാള സിനിമയിലെ വേറിട്ട നായകൻ, അഭിനയത്തികവിന്‍റെ അപൂര്‍വ കലാകാരൻ, ഭരത് ഗോപി ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷം. സംവിധായകന്‍, ഗ്രന്ഥകാരന്‍, നടൻ അങ്ങനെ ഗോപിയുടെ സംഭാവന സിനിമയിലെ നിരവധി മേഖലകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയം വരത്തിലൂടെ സിനിമയിലേക്കെത്തി. ഓര്‍മ്മയ്ക്കായ്, യവനിക, കൊടിയേറ്റം, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഇഷ്ടനടനായി.1989ല്‍ ഉത്സവപ്പിറ്റേന്ന് എന്ന സിനിമ സംവിധാനം ചെയ്തു. ഭരതന്‍ സംവിധാനം ചെയ്ത പാഥേയത്തിന്റെ നിര്‍മ്മാതാവായി.

അദ്ദേഹം അഭിനയിച്ച കാറ്റത്തെ കിളിക്കൂടിന് ഏഷ്യ പസഫിക് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജ്യുറി പുരസ്കാരം ലഭിക്കുകയുണ്ടായി. കൊടിയേറ്റത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. കൊടിയേറ്റം, ഓര്‍മ്മയ്ക്കായ്, എന്‍റെ മാമാട്ടികുട്ടിയമ്മയ്ക്ക്, കാറ്റത്തെ കിളിക്കൂട്, ചിദംബരം എന്നീ സിനിമകള്‍ക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുമുണ്ടായി. 2008 ജനുവരി 29-നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് അദ്ദേഹത്തിന്റെ മകൻ .

Readers Comment

Add a Comment