Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:48 am
  • 26th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മധ്യവർത്തി സിനിമയെ ജനകീയമാക്കിയ സംവിധായകൻ പത്മരാജൻ  ഓർമ്മയായിട്ട് ഇന്ന് 29 വർഷം. അവസാനമായി സംവിധാനം ചെയ്ത ഞാൻ ​ഗന്ധവർവന്റെ പ്രൊമോഷൻ പരിപാടികളിൽ ഏർപ്പെടുമ്പോൾ ആണ് മരണം ഹൃദ്രോ​ഗത്തിന്റെ രൂപത്തിൽ പത്മരാജനെ കൂട്ടിക്കൊണ്ടുപോയത്. 

സംവിധാനം ചെയ്ത ഓരോ ചിത്രങ്ങൾക്കും സ്വന്തം സി​​ഗ്നേച്ചറിട്ട സംവിധായകൻ എന്ന വിശേഷണം പത്മരാജന് മാത്രം സ്വന്തം. 1945 മേയ് 23 ന് ആലപ്പുഴയിലെ ഹരിപ്പാട് മുതുകുളത്ത് ജനിച്ച പത്മരാജൻ 1975-ൽ പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് സിനിമയിലെത്തിയത്. ഭരതനായിരുന്നു സംവിധായകൻ. പിന്നീട് ഭരതൻ പത്മരാജൻ കൂട്ടുകെട്ട് സൂപ്പർഹിറ്റുകളുടെ ചരിത്രമെഴുതി. രതിനിർവ്വേദം, തകര എന്നീ അനശ്വരചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്നും പിറവികൊണ്ടതാണ്. ഐ.വി.ശശിക്ക് വേണ്ടി കഥയും തിരക്കഥയുമെഴുതിയ ഇതാ ഇവിടെ വരെ അതുവരെ നിലനിന്ന സിനിമാസങ്കല്പങ്ങളെ തിരുത്തിയെഴുതി. പ്രതിനായകൻ നായകനായി മാറിയ ചിത്രമായിരുന്നു ഇത്. കണാമറയത്ത്, വാടകയ്ക്ക് ഒരു ഹൃദയം,കരിമ്പിൻപൂവിനക്കരെ എന്നി‌വ ഐ.വി.ശശി-പത്മരാജൻ കൂട്ടുകെട്ടിൽ  പിറന്ന അവിസ്മരണീയ ചിത്രങ്ങളാണ്. 
പെരുവഴിയമ്പലത്തിലൂടെ സ്വതന്ത്രസംവിധായകനായ പത്മരാജൻ പിന്നീട് സൂപ്പർഹിറ്റ് സിനിമകളുടെ ചരിത്രം സൃഷ്ടിച്ചു. കരിയിലക്കാറ്റുപോലെ, നൊമ്പരത്തിപ്പൂവ്, ഒരിടത്തൊരു ഫയൽവാൻ, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങൾ പത്മരാജൻ സംവിധാനം ചെയ്തു.
കൂടെവിടെയിലൂടെ റഹ്മാനെയും അപരനിലൂടെ ജയറാമിനെയും പരിചയപ്പെടുത്തിയതും പത്മരാജനാണ്.ഇരുവരും പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളായി. 24 ജനുവരി 1991 നായിരുന്നു പത്മരാജന്റെ അന്ത്യം. പത്മരാജൻ മരിക്കുമ്പോൾ‌ അദ്ദേഹം സംവിധാനം ചെയ്ത ഞാൻ ​ഗന്ധർവ്വൻ നിറഞ്ഞ സദസ്സിൽ പ്രദശിപ്പിക്കുകയായിരുന്നു.

Readers Comment

Add a Comment