Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബോസ് മാസ് ആണെടാ മാസ്- ഷൈലോക്കിൽ മമ്മൂട്ടിയുടെ ബോസ് ഈ ഡയലോ​ഗ് അടിക്കുമ്പോൾ തിയേറ്ററുകൾ ഇളകി മറിയുന്നു. , പുതുവർ‌ഷത്തിലെ മമ്മൂട്ടിയുടെ ആദ്യചിത്രം സൂപ്പർഹിറ്റാണെന്ന് ആദ്യത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജാധിരാജയ്ക്കും മാസ്റ്റർപീസിനും ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി എന്ന മെ​ഗാതാരത്തെ നന്നായി ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്. ബാക്കി കഥാപാത്രങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട്  മമ്മൂട്ടിയുടെ വൺ‌ മാൻ ഷോയായി ചിത്രം മാറുന്നു.

മാസ് ചിത്രത്തിന്റെ എല്ലാ ചേരുവയും ചേരും പടി ചേർ‌ത്തിരിക്കുന്ന ഈ ചിത്രത്തിൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പലിശക്കാരന്റെ റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമാനിർമ്മാതാക്കൾക്ക് പലിശയ്ക്കുകൊടുക്കുന്ന പലിശക്കാരൻ‌. അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കാത്തവൻ. ആദ്യപകുതിയിൽ ഇങ്ങനെയാണ് ഷൈലോക്കിനെ അവതരിപ്പിക്കുന്നതെങ്കിലും രണ്ടാംപകുതിയിൽ ചിത്രം മാറുന്നു. ബോസ് എങ്ങനെ ഷൈലോക്ക് ആയി എന്നതാണ് രണ്ടാംപകുതിയിലെ ഇതിവൃത്തം. പ്രശസ്ത തമിഴ് താരം രാജ്കിരണിന്റെ സാന്നിധ്യം രണ്ടാംപകുതിയുടെ പ്രത്യേകതയാണ്. വൈകാരികമായ നിരവധി നിമിഷങ്ങൾ രണ്ടാംപകുതി നൽകുന്നു. 
കലാഭവൻ ഷാജോണും സിദ്ദീഖുമാണ് പ്രതിനായകന്മാർ‌. വില്ലന്മാരും ബോസും തമ്മിലുള്ള വൈര്യത്തിന്റെ കാരണം മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. 
ക്ളൈമാക്സ് ആണ് ചിത്രത്തിലെ ഏറ്റവും ദുർബലഘടകം. വെടിക്കെട്ട് പെട്ടെന്ന് നിന്നുപോകുന്നതുപോലെ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന ക്ളൈമാക്സ് ചിത്രത്തിന്റെ പോരായ്മയാണ്. രാജമാണിക്യം, തുറുപ്പു​ഗുലാൻ എന്നീ മുൻകാലത്തെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളുടെ നിഴൽ ഷൈലോക്കിലുമുണ്ട്. 
മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകളാണ് ചിത്രത്തിലെ മറ്റൊരു ദുർബല ഘടകം. മികച്ച കോസ്റ്റ്യുംസെൻസുള്ള മമ്മൂട്ടിയ്ക്ക് ചിത്രത്തിൽ നൽകിയിരിക്കുന്ന കോസ്റ്റ്യൂം താരത്തിന്റെ സൗന്ദര്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്.യുക്തിയുടെ കണ്ണടകൊണ്ടല്ല ഫാൻസിന്റെ കണ്ണടകൊണ്ട് കാണേണ്ട ചിത്രമാണ് ഷൈലോക്ക്. അതാണ് ഈ ചിത്രത്തിന്റെ പരിമിതിയും.

Readers Comment

Add a Comment