Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, screennstage, superstars , selfie, i2inews

മെഗാസ്റ്റാര്‍ മമ്മൂട്ടി എടുത്ത സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ ഇന്നലെതന്നെ വൈറലായിരുന്നു. ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സിദ്ധിഖ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഉണ്ണി മുകുന്ദന്‍ ആരാധകരുമായി പങ്കുവച്ചത്.

എന്നാല്‍ ഇതെന്ത് പരിപാടിക്കു വേണ്ടി എടുത്തതാണെന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് നടന്‍ സിദ്ദിഖ്. ഒരു സൗഹൃദപരമായ കൂടിച്ചേരലാണ് ഉണ്ടായതെന്നാണ് സിദ്ദിഖ് പറയുന്നത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സിദ്ധിഖിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല, എങ്കില്‍ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവര്‍ത്തകരായ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ചാക്കോച്ചന്‍ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ളാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങള്‍ പിരിഞ്ഞു… വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകള്‍ ഉണ്ടാവണം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു..

 

 

 

Readers Comment

Add a Comment