Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളസിനിമയിലെ എക്കാലത്തെയും നിത്യഹരിതനായകൻ ഓർമ്മയായിട്ട് ഇന്ന് 31 വർഷം. ഭാഗ്യസീമയിലൂടെ മലയാളസിനിമയിൽ ഭാഗ്യപരീക്ഷണം നടത്തിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അബ്ദുൾഖാദറിന് പ്രേംനസീർ എന്ന പേര് നൽകിയത് തിക്കുറിശ്ശിയായിരുന്നു. മരുമകളാണ് പ്രേംനസീർ നായകനായ ആദ്യചിത്രം. പ്രേംനസീർ പിന്നീട് പ്രണയത്തിന്റെ പകരം വയ്ക്കാനാവാത്ത നാമധേയമായി മാറി. ലോകസിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ഗിന്നസ് റിക്കാർഡ് പ്രേംനസീറിന്റെ പേരിലാണ്. ഒരു നായികയോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച റിക്കാർഡും അദ്ദേഹത്തിനു തന്നെ. ഷീലയുടെ നായകനായി 300 റിലേറെ ചിത്രങ്ങളിലാണ് പ്രേംനസീർ അഭിനയിച്ചത്. പത്മശ്രീ പുരസ്കാരം, ഇരുട്ടിന്റെ ആത്മാവ്,പടയോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
മലയാളത്തിലെ ആദ്യത്തെ സിനിമസ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവിലെയും 70 എം എം ചിത്രമായ പടയോട്ടത്തിലെയും നായകനെന്ന പ്രത്യേകയും നസീറിനുണ്ട്. ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രിൽ 7 ന് ചിറയിൻ കീഴിൽ ജനിച്ച പ്രേംനസീർ സ്കൂൾ നാടകങ്ങളിലൂടെയാണ്
അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ് വെല്ലിൽ മർച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കായി വേഷപ്പകർച്ച നടത്തി ശ്രദ്ധ നേടിയതാണ് അഭിനയരംഗത്ത് വഴിത്തിരിവായത്.
30.82°C








