Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:32 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേക്ഷകർ ആകാക്ഷാപൂർവ്വം കാത്തിരുന്ന ബി​ഗ്ബ്രദർ നിരാശപ്പെടുത്തുകയാണെന്ന് ആദ്യ ദിന റിപ്പോർട്ട്. ട്രയിലറിൽ മോഹൻലാലിന്റെ സാഹസികസംഘട്ടനരം​ഗങ്ങൾ കണ്ട് ആരാധകർ ആകാംക്ഷാപൂർവ്വമാണ് ഈ സിദ്ദീഖ് ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ ട്രയിലർ സൃഷ്ടിച്ച തരം​ഗം ചിത്രത്തിൽ നിലനിറുത്താനായില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്ന് മിക്ക തിയേറ്ററുകളിലും മോഹൻലാൽ ഫാൻസിനായി പ്രത്യേക ഷോ ഉണ്ടായിരുന്നു. ഫാൻസിന് ആവശ്യമായതൊന്നും ചിത്രത്തില്ലെന്നാണ് ഫാൻസുകാർ പറയുന്നത്. സിദ്ദീഖിന്റെ തന്നെ മറ്റു ചിത്രങ്ങളായ ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ബോഡി​ഗാർഡ് എന്നിവയുമായി ബി​ഗ് ബ്രദറിന് സാദൃശ്യമുണ്ടെന്നും  ഫാൻസുകാർ പറയുന്നു. ആദ്യ ഷോകളിൽ ഇനീഷ്യൽ കളക്ഷൻ ഉണ്ടായിരുന്നെങ്കിലും വൈകുംന്നേരമായപ്പോൾ തിയേറ്ററിൽ ആളില്ലാത്ത അവസ്ഥയാണ്.

പഴകിയ വീഞ്ഞ് പുതിയ കുപ്പിയിലായപ്പോഴത്തെ അവസ്ഥയാണ് ബി​ഗ് ബ്രദറിനുള്ളതെന്ന് ചിത്രം കണ്ടവർ   പറയുന്നു. 
ഇത്രയൊക്കെ  പ്രമോഷൻ ചെയ്തിട്ടും  5-ൽ 2 ആണ് ഇപ്പോൾ ബി​ഗ്ബ്രദറിന്റെ റേറ്റിങ്ങ്.
ലോകമെമ്പാടുമാണ് ബി​ഗ്ബ്രദർ റിലീസ് ചെയ്തത്. അതുകൊണ്ടു കിട്ടുന്ന ഇനീഷ്യൽ കളക്ഷനിലൂടെ ലാഭം നേടാമെന്നാണ് നിർമ്മാതാക്കളുടെ ശുഭപ്രതീക്ഷ. 

Readers Comment

Add a Comment