Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, chappak, screennstage, i2inews

ദീപിക പദുകോണിന്‍റെ പുതിയ ചിത്രമായ ‘ചപാകി’ന്‍റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. റിലീസ് ചെയ്ത ആദ്യദിനം 4.7 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയതിന് പിന്നാലെ ദീപികയുടെ സിനിമ ബഹിഷ്കരിക്കാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ദീപികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി പ്രവർത്തകർക്കായി അഖിലേഷ് യാദവ് ചിത്രത്തിന്‍റെ പ്രത്യേകം പ്രദർശനവും ഒരുക്കിയിരുന്നു. കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതിയിളവും നൽകിയിരുന്നു. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിനെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത്. ആലിയ ഭട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. 

Readers Comment

Add a Comment