Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നർമ്മത്തിന് പ്രാധാന്യം നൽകുന്ന കുടുംബചിത്രങ്ങളൊരുക്കിയ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആദ്യമായി ക്രൈം ത്രില്ലർ സിനിമയുടെ ട്രാക്കിലേക്ക് വഴിമാറുന്നതിന് തുടക്കമിടുന്നതാണ് അ‍ഞ്ചാം പാതിര എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ച് പാതിരാവിൽ നടക്കുന്ന അതിക്രൂരമായ അഞ്ച് കൊലപാതകങ്ങൾ നടത്തുന്ന സൈക്കോയായ പരമ്പര കൊലയാളിയുടെയും അയാളെ തേടിയെത്തുന്ന ക്രിമിനോളജിസ്റ്റിന്റെയും കഥയാണ് ചിത്രം പറയുന്നത്.

14 കൊലപാതകങ്ങൾ ചെയ്ത് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന റിപ്പർ രവിയുടെ മാനസികവ്യാപാരങ്ങളെ കുറിച്ചറിയാനെത്തുന്ന ക്രിമിനോളജിസ്റ്റിൽ തുടങ്ങുന്ന സിനിമ ആദ്യന്തം ക്രൈം സ്വഭാവം നിലനിറുത്തുന്നുണ്ടെങ്കിലും പല രം​ഗങ്ങളും വിരസമായി പോകുന്നു. പല ഭാ​ഗങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുകയാണ്. ഓരോ കൊലപാതകൾ ചെയ്യുമ്പോഴും സൈക്കോ ക്രിമിനലിനുണ്ടാകുന്ന ഉന്മാദാവസ്ഥ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിന്റെ മൂഡ് ഇഴഞ്ഞു നീങ്ങുന്നതുകൊണ്ട് പ്രേക്ഷകർക്ക് 
ഓരോ പാതിരയും വിരസമായി മാറുന്നു. ഓരോ കൊലപാതകത്തിനു പിന്നിലും ആരാണെന്നത് വലിയ ബുദ്ധിമുട്ടില്ലാതെ പ്രേക്ഷകന് ഊഹിച്ചെടുക്കാമെന്നതും ഈ ചിത്രത്തിന്റെ പോരായ്മയാണ്.

സൈക്കോളിജസ്റ്റ് കൂടിയായ ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ മാറ്റം സിനിമയിലുടനീളം പ്രകടമാണ്. അൻവർ ഹുസൈൻ എന്ന കഥാപാത്രമായി അദ്ദേഹം പൂർണമായി മാറുന്നുണ്ട്. കരുത്തുള്ള വേഷങ്ങൾ ചെയ്യാൻ കുഞ്ചാക്കോ ബോബൻ പ്രാപ്തനായിരിക്കുന്നു എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. റിപ്പർ രവിയുടെ വേഷത്തിലെത്തുന്ന ഇന്ദ്രൻസ്,​ വളരെ കുറച്ച് സമയം മാത്രമെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും 14 കൊലാപതകങ്ങൾ ചെയ്തിട്ടും നിസംഗനായി നിൽക്കുന്ന വ്യക്തിയുടെ പ്രതീകമായി മാറുന്നുണ്ട്. ശ്രീനാഥ് ഭാസി, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണൻ, ജാഫർ ഇടുക്കി, ഷറഫുദീൻ, അഭിരാം, മാത്യു, അസീം ജമാൽ, ദിവ്യ ഗോപിനാഥ്, നന്ദന വർമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്.

Readers Comment

Add a Comment