Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള സിനിമയിൽ നായർ ലോബിയുടെ അതിപ്രസരമാണെന്നും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിലരാണ് ഇത് നിയന്ത്രിക്കുന്നതെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ നെടുമുടി വേണു രംഗത്ത്. അങ്ങനെ ആരോപിക്കുന്നവരുടെ കൈയിൽ തെളിവുണ്ടോയെന്നും നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായതും, അയാളുടെ മകൻ സിനിമയിൽ വന്നതെന്നും നെടുമുടി ചോദിച്ചു. 

'തിരുവനന്തപുരത്തെ നായർ ലോബിയാണ് മുമ്പ് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അങ്ങനെ ആരോപിക്കുന്നവരുടെ കൈയിൽ തെളിവുണ്ടോ? നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായത്? അയാളുടെ മകൻ വന്നത്? നിവിൻ പോളിയും ഫഹദ് ഫാസിലും ടൊവിനോ തോമസുമൊക്കെയല്ലേ പുതിയ തലമുറയിലെ താരങ്ങൾ. നായർ ലോബി ഈഴവ ലോബി എന്നൊക്കെ പറയുന്നതു തന്നെ നാണക്കേടല്ലേ? യേശുദാസല്ലേ മലയാളത്തിലെ ഏറ്റവും വലിയ പാട്ടുകാരൻ.യൂസഫലി കേച്ചേരി എങ്ങനെയാണ് കൃഷ്‌ണഗീതങ്ങൾ സിനിമയിൽ എഴുതിയത്. നിരീശ്വരവാദികളായ വയലാറും ഭാഷ്‌കരൻ മാഷുമാണ് ഏറ്റവും കൂടുതൽ ഭക്തിഗാനങ്ങൾ ഒരുക്കിയത്. കേരളീയ സമൂഹത്തിൽ ഏറ്റവും കുറവ് ജാതീയത മലയാള സിനിമയിലായിരിക്കും. ജാതിക്കതീതമായ വിവാഹങ്ങൾ കൂടുതൽ നടക്കുന്നതും സിനിമാരംഗത്താണെന്ന് നെടുമുടി പറഞ്ഞു.
അന്തരിച്ച നടൻ തിലകനാണ് തിരുവനന്തപുരത്ത് നെടുമുടി വേണുവിന്റെ നേതൃത്വത്തിൽ നായർ ലോബി പ്രവർത്തിക്കുന്നുവെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത്.

Readers Comment

Add a Comment