Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, yesudas, birthday, i2inews

ഗായകൻ കെ ജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഏഴ് പതിറ്റാണ്ടിലേറെയായി മലയാളികള്‍ ഈ ശബ്ദം ആസ്വദിക്കാന്‍ തുടങ്ങിയിട്ട്. .ലോകസംഗീതത്തിൽപോലും ഇത്ര ദീർഘനാളായി ഒന്നാം സ്ഥാനത്തു നിലനിൽക്കുന്ന മറ്റൊരു ഗായകനില്ല.യേശുദാസ് തന്റെ ഒൻപതാം വയസ്സുമുതൽ ഏതാണ്ട് ഏഴു പതിറ്റാണ്ടായി പ്രഫഷനൽ സംഗീതത്തിൽ സജീവമായി നിലനിൽക്കുകയാണ് .

പിറന്നാള്‍ ദിനത്തില്‍, കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തില്‍ യേശുദാസ് ഗാനാര്‍ച്ചന നടത്തും.

1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛന്‍ തന്നെയായിരുന്നു.

പിന്നീട് എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടിയാണ് സിനിമാലോകത്തോക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഉന്നതമായ റേഞ്ചും ശബ്ദസൗന്ദര്യവും സമന്വയിക്കുന്ന ഒരു ഗായകനെ മലയാളം ആദ്യമായി കേൾക്കുകയായിരുന്നു....

Readers Comment

Add a Comment