Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദർബാർ റിലീസ് ചെയ്തതോടെ തമിഴ്സിനിമകൾ വീണ്ടും കേരളത്തിലെ വിപണികൾ കീഴക്കുന്ന സാഹചര്യമുണ്ടായിരുന്നു. രജനീകാന്തിന്റെ ദർബാറിന്റെ റീലീസോടെ തിയേറ്ററുകളിൽ പ്രദർശിച്ചിരുന്ന മാമാങ്കമടക്കമുള്ള ബി​ഗ് ബഡ്ജറ്റ് മലയാള ചിത്രങ്ങൾ ഹോൾഡ് ഓവറാകേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.   200 കൂടുതൽ തിയേറ്ററുകളിൽ അന്യഭാഷാചിത്രങ്ങൾ പ്രദർശിപ്പിക്കരുത് എന്ന് മലയാളഫിലിം ഇൻഡസ്ട്രിയുടെ നിയമം മറികടന്നാണ് പല തമിഴ് ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്. ദർബാർ 300 റിലധികം കേന്ദ്രങ്ങളിലാണ് പ്രദർശനത്തിനെത്തിയത്. ഇതോടെ ഡ്രൈവിങ്ങ് ലൈസൻസ്, തൃശ്ശൂർപൂരം പോലുള്ള ചിത്രങ്ങളുടെ ​കളക്ഷനും അധോ​ഗതിയായി.

കർണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമിഴ് ചിത്രങ്ങളുടെ കടന്നുകയറ്റിനെതിരെ ശക്തമായ പ്രതിരോധം തീർത്തിട്ടുണ്ട്. പരിമിതമായ തിയേറ്ററുകൾ മാത്രമാണ് ഈ സംസ്ഥാനങ്ങൾ അന്യഭാഷാചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകുന്നത്. എന്നാൽ കേരളത്തിലിത് നടപ്പാകുന്നില്ല. പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിസ്സഹരണമാണിതിന് കാരണമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലാഭം കൊയ്യുന്ന രജനീകാന്ത്, വിജയ്,സൂര്യ, അജിത് തുടങ്ങിയ താരങ്ങളുടെ  തമിഴ് ചിത്രങ്ങൾ വിതരണത്തിനെടുക്കുന്നത് വൻ തുകയ്ക്കാണെന്നും അതുകൊണ്ട് പരമാവധി തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ടി വരുമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.
അന്യഭാഷാ ചിത്രങ്ങൾ ഇനീഷ്യൽ കളക്ഷൻ മാത്രം കൊണ്ട് മാത്രമേ വിതരണത്തിനെടുക്കുന്ന തുകയ്ക്ക് ലാഭം നൽകുകയുള്ളൂ. ഈ സാഹചര്യത്തിൽ പരമാവധി തിയേറ്ററുകളിൽ അവ പ്രദർശിപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പക്ഷം.

Readers Comment

Add a Comment