Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shinenigam,producers, controversy, i2inews M

നടന്‍ ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നടന്‍ ഷെയിന്‍ നിഗമും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തുന്നതെന്നത്.

അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് നിര്‍മാതാക്കള്‍ നടപടി തുടങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ബി രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ഇന്ന് തീരും.കഴിഞ്ഞ ദിവസം ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം നടന്‍ ഷെയ്ന്‍ നിഗം തള്ളിയിരുന്നു. നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്ന്‍ നിലപാടെടുത്തിരുന്നത്.ഡബ്ബിങ്  പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പു നല്‍കിയതായി നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ ഷെയിന്‍ കരാര്‍ ലംഘിച്ചതോടെ നിര്‍മാതാക്കള്‍ കടുത്ത നിലപാട് എടുക്കുകയാിരുന്നു.

Readers Comment

Add a Comment