Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മമ്മൂട്ടി – അജയ് വാസുദേവ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്റെ ടീസര്‍ എത്തി. യൂട്യൂബില്‍ മണിക്കൂറുകള്‍ക്കകം എട്ട് ലക്ഷത്തിലേറെ പേരാണ് ടീസര്‍ കണ്ടത്. മീനയാണ് ചിത്രത്തിലെ നായിക.
ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടൻ രാജ് കിരൺ പ്രധാന വേഷത്തിലെത്തുന്നു. 2014 ൽ പുറത്തിറങ്ങിയ ബാല്യകാലസഖിക്കു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ദ മണി ലെന്‍ഡര്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പ്രത്യേക ഗെറ്റപ്പിലാണ് മെഗാസ്റ്റാർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമാണ് ഷൈലോക്ക്.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. തമിഴിലും മലയാളത്തിലും കൂടിയാകും ചിത്രം പുറത്തിറങ്ങുക. അജയ് വാസുദേവിന്റെ മൂന്നാമത്തെ സിനിമയാണ് ഷൈലോക്ക്.
23.08°C








